മകളുടെ മെഡിക്കല്‍ പഠനത്തിനായി മാറ്റി വച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കുടുംബം

മകളുടെ മെഡിക്കല്‍ പഠനത്തിനായി മാറ്റി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് കോഴിക്കോട് ജില്ലയിലെ ഒരു സാധാരണ കുടുംബം. കോഴിക്കോട് ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ തൂവശേരി മധുസൂദനന്റെ മകള്‍ ലക്ഷ്മിയുടെ എംബിബിഎസ് പഠനത്തിനായി മാറ്റിവച്ച അഞ്ച് ലക്ഷം രൂപയാണ് കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് മാതൃകയായത്.

പഠനത്തില്‍ മിടുക്കിയായിരുന്ന ലക്ഷ്മിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മെറിറ്റ് സീറ്റ് ലഭിച്ചതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ പഠനത്തിനായി മാറ്റി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ കുടുംബം തീരുമാനിച്ചത്.

മധുസൂദനന്‍ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ എത്തി തുക പ്രസിഡന്റ് കെ തങ്കമണിക്ക് കൈമാറുകയായിരുന്നു. ഭക്ഷണ വിതരണ തൊഴിലാളിയാണ് മധുസൂദനന്‍. നമ്മുടെ നാട് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും ഇത്തരത്തില്‍ കൂടെ നില്‍ക്കാനും പ്രതിസന്ധിയെ കൂട്ടായ്മയോടെ തരണം ചെയ്യാനും മനസുള്ള നല്ലവരായ മനുഷ്യരാണ് നമ്മുടെ കരുത്തെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ പറഞ്ഞു.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top