പ്രവാസികളെ തിരിച്ചെത്തിക്കൽ; നോർക്കയിൽ രജിസ്റ്റര്‍ ചെയ്തത് മൂന്ന് ലക്ഷത്തില്‍ അധികം പേര്‍

കൊവിഡ് പ്രതിരോധത്തിനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ വിവിധ സ്ഥലങ്ങളിലായി കുടുങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കാൻ നോർക്ക നടത്തുന്ന രജിസ്‌ട്രേഷൻ സംവിധാനത്തിൽ മൂന്ന് ലക്ഷത്തിൽ അധികം ആളുകൾ രജിസ്റ്റർ ചെയ്തു. 320463 പ്രവാസികളാണ് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്തത് മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. ഇടുക്കി ജില്ലക്കാരാണ് കുറവ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പതിനായിരത്തോളം ഗർഭിണികളാണ് ലിസ്റ്റിലുള്ളത്.
ഇതിൽ തൊഴിൽ വീസയിലെത്തിയവർ- 223624 പേർ, സന്ദർശക വീസയിലുള്ളവർ-57436പേർ, ആശ്രിത വീസയിലെത്തിയവർ-20219പേർ, വിദ്യാർത്ഥികൾ -7276പേർ എന്നിങ്ങനെയാണ് കണക്ക്.
ട്രാൻസിറ്റ്വിസയിൽ 691 പേരും മറ്റുള്ളവർ 11327പേരുമാണ് മടങ്ങി വരാനായി പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്.തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരാൻ രജിസ്റ്റർ ചെയ്തിട്ടുള്ളവർ56114 ആളുകളും വാർഷികാവധി കാരണം വരാൻ ആഗ്രഹിക്കുന്നവർ58823പേരുമാണ്.
സന്ദർശന വീസ കാലാവധി കഴിഞ്ഞവർ-41236,വിസകാലാവധി കഴിഞ്ഞവരും റദ്ദാക്കപ്പെട്ടവരും-23975,ലോക്ക് ഡൗൺ കാരണം നാട്ടിലേക്ക് മടങ്ങുന്ന കുട്ടികൾ- 9561,മുതിർന്ന പൗരൻമാർ- 10007,ഗർഭിണികൾ- 9515,പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ- 2448,ജയിൽ മോചിതർ-748,മറ്റുള്ളവർ- 108520എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.
രജിസ്റ്റർ ചെയ്തവരിൽ വിദഗ്ധതൊഴിലാളികൾ- 49472പേരും അവിദഗ്ധ തൊഴിലാളികൾ-15923പേരുമാണ്. ഭരണനിർവഹണ ജോലികൾ ചെയ്യുന്ന- 10137പേർ,പ്രൊഫഷണലുകൾ- 67136പേർ, സ്വയം തൊഴിൽ ചെയ്യുന്ന- 24107പേർ,മറ്റുള്ളവർ- 153724എന്നിങ്ങനെയാണ് മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ തൊഴിൽ രംഗം കേന്ദ്രീകരിച്ചുള്ള കണക്കുകൾ. .
നോർക്ക പ്രവാസി രജിസ്ട്രേഷൻ ജില്ല തിരിച്ചുള്ള കണക്കുകൾ
തിരുവനന്തപുരം 23014
കൊല്ലം 22575
പത്തനംതിട്ട 12677
കോട്ടയം 12220
ആലപ്പുഴ 15648
എറണാകുളം 18489
ഇടുക്കി 3459
തൃശൂർ 40434
പാലക്കാട് 21164
മലപ്പുറം 54280
കോഴിക്കോട് 40431
വയനാട് 4478
കണ്ണൂർ 36228
കാസർഗോഡ് 15658
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here