റെംഡെസിവിറിന് കൊറോണയെ പ്രതിരോധിക്കാൻ സാധിച്ചേക്കുമെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ

എബോള ചികിത്സയ്ക്കായി വികസിപ്പിച്ചെടുത്ത ആന്റി-വൈറൽ മരുന്ന് റെംഡെസിവിറിന് കൊറോണയെ പ്രതിരോധിക്കാൻ സാധിച്ചേക്കുമെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ. ലോകമെമ്പാടുമുള്ള ആശുപത്രികളിൽ നടത്തിയ ക്ലിനിക്കൽ പരിശോധനയിൽ രോരഗലക്ഷണങ്ങളുടെ ദൈർഘ്യം 15 ദിവസത്തിൽ നിന്നും 11 ആയി കുറയ്ക്കാൻ റെംഡെസിവിറിന് സാധിച്ചെന്നാണ് ഇതിനുള്ള തെളിവായി ശാസ്ത്രജ്ഞർ മുന്നോട്ടു വയ്ക്കുന്നത്. രോഗത്തിൽ നിന്നും സുഖം പ്രാപിക്കുന്നതിന്റെ സമയം കുറയ്ക്കുന്നതിലൂടെ വ്യക്തമായ ഫലം ഉണ്ടാക്കുന്നുവെന്നാണ് ഇതു സംബന്ധിച്ച് നടന്ന പഠനത്തിന് മേൽനോട്ടം വഹിച്ച യുഎസിലെ ഉന്നത എപ്പിഡെമിയോളജിസ്റ്റ് ആന്റണി ഫൗസി വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പറഞ്ഞത്.

പരിശോധനയുടെ മുഴുവൻ വിശദാംശങ്ങളും പുറത്തു വന്നിട്ടില്ല. ഇപ്പോഴത്തെ വാദം സ്ഥിരീകരിക്കപ്പെട്ടാൽ അതിശയകരമായ ഫലമായിരിക്കും ഉണ്ടാവുകയെന്നു ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ, റെംഡെസിവർ കോറോണയ്ക്കെതിരേയുള്ള ഒരു ‘മാജിക് ബുള്ളറ്റ്’ അല്ലെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്. എബോള ചികിത്സയ്ക്കായ വികസിപ്പിച്ചെടുത്ത റെംഡെസിവിർ സെല്ലുകൾക്കുള്ളിൽ വൈറസിന്റെ എൻസൈമിനെ ആക്രമിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ആന്റി-വൈറലാണ്. ക്ലിനിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ഈ മരുന്ന് പ്രയോഗിക്കുന്ന രോഗികൾ 30 ശതമാനം വേഗത്തിൽ സുഖം പ്രാപിക്കുന്നുവെന്നാണ്.

ലോകാരോഗ്യ സംഘന ഇക്കാര്യത്തിൽ ഇതുവരെ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. എബോള വൈറസിനെതിരായ പരീക്ഷണങ്ങളിലും ചില പഠനങ്ങളിലും റെംഡെസിവിർ പരാജയമായിരുന്നുവെന്നാണ് കഴിഞ്ഞാഴ്ച്ച ലോകാരോഗ്യ സംഘടന പറഞ്ഞത്. അതേസമയം, ചൈനയിലെ വുഹാനിൽ കൊറോണ രോഗം ആദ്യമായി കണ്ടെത്തിയവരിൽ റെംഡെസിവിർ പരിമിതമായ ഫലങ്ങൾ ഉണ്ടാക്കിയെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞിരുന്നു.

Story highlight: American scientists say Remedyzivir may be able to resist the corona

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top