കൊവിഡ്: ലോകത്ത് മരണ സംഖ്യ 2,31,321 ആയി

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,31,321 ആയി. 3,272,102 പേര്‍ക്കാണ് ഇതുവരെ ലോകത്ത് രോഗം സ്ഥിരീകരിച്ചത്. 1,031,502 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കൊവിഡ് മൂലം ലോകത്ത് ഇന്ന് മാത്രം 3,292 പേര്‍ മരിച്ചു. 53,919 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ ഇന്ന് 674 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 26,771 ആയി. ഫ്രാന്‍സില്‍ ജര്‍മനിയില്‍ മരിച്ചവരുടെ എണ്ണം 6,518 ആയി ഉയര്‍ന്നപ്പോള്‍ ഇറാനില്‍ കൊവിഡ് ബാധിച്ച് ഇതുവരെ 6,028 പേരാണ് ഇതുവരെ മരിച്ചത്.

നെതര്‍ലന്റ്‌സിലെ മരണസംഖ്യ 4,795 ആയി ഉയര്‍ന്നു. ബെല്‍ജിയത്തില്‍ 7,594ഉം ബ്രസീലില്‍ 5,541ഉം തുര്‍ക്കിയില്‍ 3,174 പേരും മരിച്ചു. സ്വിറ്റ്‌സര്‍ലന്റിലെ മരണസംഖ്യ 1,737 ആയി സ്വീഡനിലേത് 2,586 ആയി. മെക്‌സിക്കോയില്‍ 1,732 പേരും അയര്‍ലന്റില്‍ 1,190 പേരും മരിച്ചു. ആഫ്രിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത്തേഴായിരം കടന്നപ്പോള്‍ മരണസംഖ്യ 1,592 ആയി. പാകിസ്താനില്‍ 346 പേരാണ് ഇതുവരെ മരിച്ചത്. ഇന്തോനേഷ്യ-792, കാനഡ-2,996, ഓസ്ട്രിയ-584, ഫിലിപ്പൈന്‍സ്-568, ഡെന്‍മാര്‍ക്ക്-443, ജപ്പാന്‍-425, ഇറാഖ്-92, ഇക്വഡോര്‍-883 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

മരണനിരക്കും രോഗവ്യാപനവും കുറഞ്ഞതോടെ ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ഒരുങ്ങുകയാണു ലോക രാജ്യങ്ങള്‍. എന്നാല്‍, ഇതോടെ വൈറസ് വ്യാപനം കൂടുതല്‍ ശക്തമാവുമെന്നും ആശങ്കയുണ്ട്. ഫ്രാന്‍സില്‍ സ്‌കൂളുകളും ബിസിനസ് സ്ഥാപനങ്ങളും തുറക്കും. കഫേകള്‍, റസ്റ്ററന്റുകള്‍, ബീച്ചുകള്‍ ജൂണ്‍ വരെ തുറക്കില്ല. റഷ്യയില്‍ രണ്ടാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടി.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top