സംസ്ഥാനത്ത് തരിശായി കിടക്കുന്ന ഭൂമിയിൽ കൃഷി ഇറക്കും; മുഖ്യമന്ത്രി

സംസ്ഥാനത്ത് തരിശായി കിടക്കുന്ന ഭൂമിയിൽ കൃഷി ഇറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തരിശ് ഭൂമിയിൽ കൃഷി ഇറക്കുന്നത് വഴി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള കൃഷിവകുപ്പിന്റെ ബൃഹദ് പദ്ധതി അടുത്ത മാസം മുതൽ നടപ്പാക്കുമെന്നും ഒരു വർഷത്തിനകം 3,000 കോടി രൂപ കാർഷിക മേഖലയിൽ ചെലവഴിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

തദ്ദേശസ്വയംഭരണ വകുപ്പിനും കൃഷിവകുപ്പിനും പറമെ മൃഗസംരക്ഷണം, ക്ഷീരവികസനം, ജലസേചനം, സഹകരണം, ഫിഷറീസ്, വ്യവസായം, പട്ടികജാതി-പട്ടികവർഗ ക്ഷേമം എന്നീ വകുപ്പുകളും ഈ പദ്ധതിയുടെ ഭാഗമാകും.

കാർഷിക മേഘലയ്ക്ക് പുതു ജീവൻ നൽകുന്ന പദ്ധതിയിൽ കന്നുകാലി കൃഷി, പാലിന്റെയും മുട്ടയുടെയും ഉത്പാദന വർധന, മത്സ്യകൃഷി എന്നിവയും ഭാഗമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

കൊവിഡ് അനന്തര കാലത്തെ അതിജീവനത്തിന്റെ മാർഗങ്ങളിൽ ഏറ്റവും പ്രധാനമായി കാണുന്നത് കൃഷിയെ ആണ്. സംസ്ഥാനത്ത് തരിശ് കിടക്കുന്ന ഭൂമിയിൽ പൂർണമായി കൃഷിയിറക്കുന്നതിനും അതിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള കൃഷിവകുപ്പിന്റെ ബൃഹദ് പദ്ധതി അടുത്ത മാസം മുതൽ നടപ്പാക്കുകയാണ്. ഒരു വർഷത്തിനകം 3,000 കോടി രൂപ കാർഷിക മേഖലയിൽ ചെലവഴിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തരിശുഭൂമിയാകെ കൃഷിചെയ്യുന്ന രീതിയിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിനും കൃഷിവകുപ്പിനും പറമെ മൃഗസംരക്ഷണം, ക്ഷീരവികസനം, ജലസേചനം, സഹകരണം, ഫിഷറീസ്, വ്യവസായം, പട്ടികജാതി-പട്ടികവർഗ ക്ഷേമം എന്നീ വകുപ്പുകളും ഈ പദ്ധതിയിൽ വിവിധ തലത്തിൽ പങ്കാളികളാകും.

കാർഷിക മേഖലയ്ക്ക് പുതുജീവൻ നൽകി കൃഷിക്കാരുടെ വരുമാനം വർധിപ്പിക്കുക, യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുക, ജോലി നഷ്ടപ്പെട്ട് തിരിച്ചുവരാനിടയുള്ള പ്രവാസികളെ കൂടി കാർഷിക രംഗത്തേക്ക് കൊണ്ടുവരിക എന്നിവയും കൃഷിവകുപ്പ് നേതൃത്വം നൽകുന്ന പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

കന്നുകാലി സമ്പത്തിന്റ വർധന, പാലിൻറെയും മുട്ടയുടെയും ഉൽപാദനവർധന, മത്സ്യകൃഷി അഭിവൃദ്ധിപ്പെടുത്തൽ എന്നീ ഘടകങ്ങളും പദ്ധതിയുടെ ഭാഗമാണ്.

പദ്ധതി നടപ്പാക്കുന്നതിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാർഷിക പദ്ധതിയിൽ മെയ് 15ന് മുമ്പ് ആവശ്യമായ മാറ്റം വരുത്തും.

കൃഷി ചെയ്യുന്നവർക്ക് വായ്പയും സബ്‌സിഡിയും മറ്റു പിന്തുണയും നൽകും.

പച്ചക്കറി ഉൽപാദനം ഗണ്യമായി വർധിപ്പിക്കുന്നതോടൊപ്പം, ശീതീകരണ സംവിധാനത്തിന് വ്യക്തമായ പദ്ധതിയുണ്ടാകും.

ഗ്രാമങ്ങളിലും പട്ടണങ്ങളിലും കാർഷിക ചന്തകൾ സംഘടിപ്പിക്കും.

ചന്ത സംഘടിപ്പിക്കുന്നതിന് കാർഷിക സംഘങ്ങൾക്കും കുടുംബശ്രീ പോലുള്ള ഏജൻസികൾക്കും സർക്കാർ സഹായം നൽകും.

കാർഷികോൽപന്നങ്ങളുടെ മൂല്യവർധനവിന് വ്യവസായ വകുപ്പിന്റെ പദ്ധതി.

ഭക്ഷ്യോൽപാദന വർധനവിനും കാർഷിക മേഖലയിൽ കുതിച്ചുചാട്ടം കൈവരിക്കുന്നതിനും.

യുവജന പ്രാതിനിധ്യം ഉറപ്പാക്കാൻ ക്ലബ്ബുകളുടെ രജിസ്‌ട്രേഷൻ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Story highlight: Cultivate crops on barren land in the state; CM

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top