കൊവിഡ്: പാലക്കാട് അഞ്ച് പേർ രോ​ഗമുക്തി നേടിയതായി ഡിഎംഒ

പാലക്കാട് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അഞ്ച് പേർ രോ​ഗമുക്തി നേടിയതായി ഡിഎംഒ. മലപ്പുറം സ്വദേശി ഉൾപ്പെടെയാണ് രോ​ഗമുക്തി നേടിയത്.

മാര്‍ച്ച് 25 ന് രോഗം സ്ഥിരീകരിച്ച കോട്ടോപ്പാടം സ്വദേശി(33), ഏപ്രില്‍ 21ന് രോഗം സ്ഥിരീകരിച്ച യുപി(18) സ്വദേശി, പുതുപ്പരിയാരം കാവില്‍പാട്(42)സ്വദേശി , വിളയൂര്‍(23)സ്വദേശി, മലപ്പുറം ഒതുക്കുങ്കല്‍(18) സ്വദേശിയുമാണ് രോ​ഗമുക്തി നേടിയത്. ഇവരുടെ രണ്ടാം ഘട്ട സാമ്പിൾ പരിശോധനയും നെ​ഗറ്റീവായിരുന്നു.

ആശുപത്രി വിടുന്നവരോട് വീട്ടില്‍ 14 ദിവസം കൂടി നിരീക്ഷണത്തില്‍ തുടരണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ ഏപ്രില്‍ 21ന് രോഗം സ്ഥിരീകരിച്ച കുഴല്‍മന്ദം സ്വദേശി(30) മാത്രമാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഏപ്രില്‍ 29ന് രോഗം സ്ഥിരീകരിച്ച പാലക്കാട് ആലത്തൂര്‍ സ്വദേശി ഇടുക്കിയില്‍ ചികിത്സയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top