Advertisement

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓർഡിനൻസ്; ​ഗവർണറുടെ തീരുമാനം ഇന്ന്

April 30, 2020
Google News 0 minutes Read

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കൽ ഓർഡിനൻസിൽ ഗവർണറുടെ തീരുമാനം ഇന്ന്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഗവർണർക്ക് ധാരണയുള്ളതിനാൽ ഓർഡിനൻസിൽ ഒപ്പുവയ്ക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ഓർഡിനൻസ് ഇന്നലെ രാത്രി ഗവർണർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറിയിരുന്നു.

നിർബന്ധപൂർവം ശമ്പള പിടിക്കുന്ന നടപടി ഗവർണർ അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷത്തിൻ്റെ വാദം. ദുരന്ത നിവാരണ നിയമ പ്രകാരം ശമ്പളം പിടിയ്ക്കാനുള്ള ഓർഡിനൻസിനെ ഗവർണർ എതിർക്കാൻ ഇടയില്ലെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ നൽകുന്ന സൂചന. സർക്കാർ ജീവനക്കാരുടെ ഒരു മാസ ശമ്പളം ആറു ദിവസമെന്ന നിലയിൽ 5 മാസമായി പിടിക്കാനുള്ള ഉത്തരവിന് നിയമ സാധുതയില്ലെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഓർഡിനൻസ് പ്രാബല്യത്തിലാകുന്നതോടെ ശമ്പളം പിടിക്കലിന് നിയമസാധുതയാകുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here