തിരുവനന്തപുരത്ത് കൂടുതൽ ഹോട്ട്‌സ്‌പോട്ടുകൾ; കർശന നിയന്ത്രണം

തിരുവനന്തപുരത്ത് കൂടുതൽ ഹോട്ട്‌സ്‌പോട്ടുകൾ. കുന്നത്തുകാൽ, പാറശാല, വെള്ളറട, ബാലപാമപുരം പഞ്ചായത്തുകൾ എന്നിവ ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. നെയ്യാറ്റിൻകര ചേർന്ന അവലോകന യോഗത്തിന്റെതാണ് തീരുമാനം

നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ 11 വാർഡുകൾ ഹോട്ട് സ്‌പോട്ടാകും. ഒന്നു മുതൽ അഞ്ച് വരെ, 40 മുതൽ 44 വരെ, 37 ആം വാർഡും ഹോട്ട് സ്‌പോട്ടാകും. ഹോട്ട്‌സ്‌പോട്ടുകളിൽ കർശന നിയന്ത്രണമാകും ഏർപ്പെടുത്തുക.

അതേസമയം, നിംസിൽ 49 ജീവനക്കാരെ കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഏഴ് ഡോക്ടർമാർ, 12 നഴ്‌സുമാർ ഉൾപ്പെടെയുള്ള 49 ജീവനക്കാരാണ് നിരീക്ഷണത്തിലുള്ളത്. പാറശാല താലൂക്ക് ആശുപത്രിയിലെ 29 ജീവനക്കാരും തമിഴ്‌നാട് സ്വദേശിയുടെ കുടുംബാംഗങ്ങളായ 11 പേരും നിരീക്ഷണത്തിലാണ്.

നെയ്യാറ്റിൻകര റോളണ്ട്‌സ് ആശുപത്രിയിൽ 16 ജീവനക്കാരും നെയ്യാറ്റിൻകര സ്വദേശിയുടെ ഏഴ് കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്.

Story Highlights- coronavirus, hotspots

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top