വിടവാങ്ങിയത് എഴുപതുകൾ മുതൽ തൊണ്ണൂറുകൾ വരെ ബോളിവുഡിനെ ഹരം കൊള്ളിച്ച പ്രണയ നായകൻ

എഴുപതുകൾ മുതൽ തൊണ്ണൂറുകൾ വരെ ബോളിവുഡിനെ ഹരം കൊള്ളിച്ച പ്രണയ നായകനായിരുന്നു ഋഷി കപൂർ. പിന്നീട് എല്ലാ തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.

മുത്തച്ഛൻ പൃഥ്വിരാജ് കപൂറിനെയും അച്ഛൻ രാജ് കപൂറിനെയും പിന്തുടർന്ന് ചലച്ചിത്രലോകത്തെത്തിയ ഋഷി, 1970ൽ രാജ് കപൂർ സംവിധാനം ചെയ്ത മേരാ നാം ജോക്കറിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയതോടെ ശ്രദ്ധേയനായി.

തുടർന്ന് ബോബി, ഹം കിസീ സെ കം നഹി, അമർ അക്ബർ ആന്റണി, സർഗം, സാഗർ, ബോൽ രാധാ ബോൽ തുടങ്ങി ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

Read Also : ‘ഒരു ദുസ്വപ്‌നത്തിൽ ജീവിക്കുന്നത് പോലെ’; ഋഷി കപൂറിന് അനുശോചനമർപ്പിച്ച് പ്രമുഖർ

രണ്ടായിരത്തിന് ശേഷം പ്രണയ നായകനെന്ന പ്രതിച്ഛായയിൽ നിന്ന് മാറി ഗൗരവമുള്ള കഥാപാത്രങ്ങളും ഹാസ്യ കഥാപാത്രങ്ങളും ഋഷി കപൂർ തെരഞ്ഞെടുത്തു. അതുവഴി വൈവിധ്യമുള്ള നടനാണ് താനെന്ന് അദ്ദേഹം തെളിയിച്ചു.

മലയാളി സംവിധായകൻ ജീത്തു ജോസഫിന്റെ ‘ദ ബോഡി’ ആയിരുന്നു ഋഷി കപൂറിന്റെ ഒടുവിൽ റിലീസ് ചെയ്ത സിനിമ. ഒട്ടേറെ ചിത്രങ്ങളിൽ തന്റെ നായികയായി അഭിനയിച്ച നീതു സിംഗ് ആണ് ഋഷി കപൂറിന്റെ ഭാര്യ. ബോളിവുഡിലെ പുതുതലമുറ സൂപ്പർതാരം രൺബീർ കപൂർ മകനും റിദ്ദിമ കപൂർ മകളുമാണ്.

Story Highlights- Rishi Kapoor,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top