ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട ; ആറായിരത്തോളം ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട. സാനിറ്റൈസര്‍ എന്ന വ്യാജേന വില്‍പ്പനക്ക് തയാറാക്കിവെച്ച ആറായിരത്തോളം ലിറ്റര്‍ സ്പിരിറ്റാണ് പൊലീസ് പിടികൂടിയത്. ആലുവ അശോക് പുരത്തെ സ്വകാര്യവ്യക്തിയുടെ ഗോഡൗണില്‍ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. ആലുവ റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ആലുവ അശോകപുരം ഡോള്ഫിന് ഗോഡൗണില്‍ പരിശോധന നടന്നത്.

സ്പിരിറ്റ് സൂക്ഷിച്ചിരുന്നത് ചെറിയ പ്ലാസ്റ്റിക് കന്നാസുകളില്‍ നിറച്ച് രീതിയിലായിരുന്നു. വില്‍പ്പനക്ക് തയാറാക്കിവെച്ച രണ്ടായിരത്തോളം കന്നാസുകള്‍ പൊലീസ് ഗോഡൗണില്‍ നിന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആലുവ സ്വദേശികളായ രണ്ടുപേരെ പൊലീസ് തിരയുകയാണ്. ആലുവ അശോകപുരം സ്വദേശി മന്‍സൂര്‍ അലി ,ബിജു എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ബിജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍. കഴിഞ്ഞദിവസം ചോറ്റാനിക്കരയില്‍ നിന്ന് സമാനമായ രീതിയില്‍ സ്പിരിറ്റ് പിടികൂടിയിരുന്നു. കാലടി ഭാഗത്തു നിന്നാണ് സ്പിരിറ്റ് ലഭിച്ചതെന്ന് പിടിക്കപ്പെട്ടവര്‍ നേരത്തെ പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. സംഭവത്തിനു പിന്നില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.

Story Highlights- Six thousand liters of spirits were seized in aluva

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top