ഇന്ത്യയെ പിന്തള്ളി ഓസീസ് ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമത്; ടി-20യിലും കംഗാരുപ്പട തന്നെ

ഐസിസി ടെസ്റ്റ് റാങ്കിംഗിലും ടി-20 റാങ്കിംഗിലും ഒന്നാമതെത്തി ഓസ്ട്രേലിയ. ടെസ്റ്റ് റാങ്കിൽ ഇന്ത്യയെയും ടി-20 റാങ്കിംഗിൽ പാകിസ്താനെയുമാണ് ഓസീസ് പിന്നിലാക്കിയത്. 2016നു ശേഷം ആദ്യമായാണ് ഇന്ത്യക്ക് ടെസ്റ്റിൽ ഒന്നാം സ്ഥാനം നഷ്ടമാവുന്നത്. ഓസ്ട്രേലിയയെ മറികടന്നാണ് അന്ന് ഇന്ത്യ ഒന്നാം സ്ഥാനം കൈക്കലാക്കിയത്. 2011ൽ ടി-20 റാങ്കിംഗ് തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയ റാങ്കിംഗിൽ ഒന്നാമത് എത്തുന്നത്. രണ്ട് വർഷത്തിനു മുകളിൽ ഒന്നാം സ്ഥാനത്ത് ഇരുന്നതിനു ശേഷമാണ് പാകിസ്താന് സ്ഥാനം നഷ്ടമാവുന്നത്.

ടെസ്റ്റ് റാങ്കിംഗിൽ മൂന്ന് രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയാണ് ഓസ്ട്രേലിയ 4 വർഷത്തിനു ശേഷം ആദ്യ സ്ഥാനം കയ്യടക്കിയത്. 8 സ്ഥാനം ഉയർന്ന് 116 ആണ് ഇപ്പോഴത്തെ ഓസീസിൻ്റെ പോയിൻ്റ്. 5 പോയിൻ്റ് ഉയർന്ന ന്യൂസീലൻഡ് 115 പോയിൻ്റുമായി രണ്ടാം സ്ഥാനം നിലനിർത്തി. രണ്ട് പോയിൻ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് 114 പോയിൻ്റ് ആണ് ഉള്ളത്.

ടി-20 റാങ്കിംഗിൽ 9 പോയിൻ്റ് നേടിയാണ് ഓസ്ട്രേലിയ പാകിസ്താനെ മറികടന്നത്. 278 പോയിൻ്റാണ് ഓസീസിന് ഉള്ളത്. 268 പോയിൻ്റുമായി ഇംഗ്ലണ്ട് രണ്ടാമതും 266 പോയിൻ്റുമായി ഇന്ത്യ മൂന്നാമതും ആണ്. 10 പോയിൻ്റ് നഷ്ടമായ പാകിസ്താൻ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 260 ആണ് പാകിസ്താൻ്റെ പോയിൻ്റ്.

ഏകദിന റാങ്കിംഗിൽ 3 പോയിൻ്റ് മെച്ചപ്പെടുത്തി, 127 പോയിൻ്റുമായി ഇംഗ്ലണ്ട് തന്നെ ഒന്നാമത്. 119 പോയിൻ്റുമായി രണ്ടാമത് ഇന്ത്യയും 116 പോയിൻ്റുമായി ന്യൂസീലൻഡ് മൂന്നാമതുമാണ്. ഇരു ടീമുകളും ഓരോ പോയിൻ്റ് വീതം മെച്ചപ്പെടുത്തി.

Story Highlights: Australia advance to the top of men’s Test and T20I rankings

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top