കാർട്ടൂൺ വിഡിയോയിലൂടെ അമേരിക്കയെ കളിയാക്കി ചൈന ‘വൺസ് അപ്പോൺ എ വൈറസ്’

കൊറോണ വൈറസ് വ്യാപനത്തിനെ കുറിച്ചുള്ള തങ്ങളുടെ മുന്നറിയിപ്പുകള്‍ അമേരിക്ക അവഗണിച്ചെന്ന് ചൈന. ആക്ഷേപ ഹാസ്യ വീഡിയോയിലൂടെയാണ് ചൈന തങ്ങളുടെ ആരോപണം പരസ്യമാക്കിയിരിക്കുന്നത്. സമൂഹ മാധ്യമമായ ട്വിറ്ററിൽ ഫ്രാൻസിലെ ചൈനീസ് എംബസി വിഡിയോ പങ്കുവച്ചു.

‘വൺസ് അപ്പോൺ എ വൈറസ്’ എന്നാണ് വിഡിയോയുടെ പേര്. ഡിസംബർ മുതൽ ചൈന നൽകിയ മുന്നറിയിപ്പുകളും അമേരിക്ക അതിനെ അവഗണിച്ചതും രണ്ട് കാർട്ടൂൺ കഥാപാത്രങ്ങളിലൂടെ ചിത്രീകരിച്ചിരിക്കുന്നു. ലോകാരോഗ്യ സംഘടനയെയും വിഡിയോയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. ലോകാരാഗ്യ സംഘടന അപകടമാണ് വരുന്നതെന്ന് ചൈനീസ് മുന്നറിയിപ്പിനെ കുറിച്ച് പറയുമ്പോൾ അമേരിക്കയുടെ സ്റ്റാച്യൂ ഓഫ് ലിബർട്ടി അതിനെ തള്ളിക്കളയുന്നു. എന്നാൽ ഒരോ തവണയും ചൈന പറയുന്ന കാര്യങ്ങളെ അമേരിക്ക തള്ളിപ്പറയുമ്പോൾ പിന്നീട് കാര്യങ്ങൾ മാറിമറിയുകയാണ്. അമേരിക്കയിൽ രോഗം പടർന്നു പിടിക്കുമ്പോൾ ചൈനയെയും ലോകാരോഗ്യ സംഘടനയെയും അമേരിക്ക കുറ്റം പറയുകയും ലോകാരോഗ്യ സംഘടനയുടെ ഫണ്ട് കുറക്കുകയും ചെയ്യുന്നു. താനാണ് എപ്പോഴും ശരിയെന്ന് അമേരിക്ക വാദിക്കുന്നതായും വിഡിയോയിലൂടെ ചെെന.

അമേരിക്ക ചൈനയെ തള്ളുന്ന വാദങ്ങളെല്ലാം വിഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇത് ചെെനയ്ക്ക് തന്നെ ദോഷകരമാകുമെന്ന് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ ചിലർ ചൈന ഇത്തരം മുന്നറിയിപ്പ് ഒന്നും തന്നെ നൽകിയിട്ടില്ലെന്നും ഇതെല്ലാം വ്യാജമാണെന്നും ആരോപിക്കുന്നു.

Story highlights-china mocks america, coronavirus cartoon video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top