കരുതലിന്റെ കരവുമായി ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബ്; നാൽപതോളം കുട്ടികൾക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു

തിരുവനന്തപുരം കല്ലടിമുഖത്തെ നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്ത് ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബ്. 24 ഹെൽപ് ലൈനിൽ ലഭിച്ച സഹായാഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ ജില്ലയിലെ അഞ്ച് താലൂക്ക് കോർഡിനേറ്റർമാരുടെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്തത്.

ലോക്ക് ഡൗൺ കാലത്ത് ജോലിക്കും പോലും പോകാനാകാതെ ബുദ്ധിമുട്ടിലാണ് തിരുവനന്തപുരം കല്ലടിമുഖത്തെ 318 ഓളം കുടുംബങ്ങൾ. ഏതാനം വർഷങ്ങൾക്ക് മുമ്പ് കോർപറേഷൻ നിർമ്മിച്ച് നൽകിയ ചെറിയ ഫ്‌ളാറ്റുകളിലാണ് ഇവരുടെ താമസം.

Read Also : ലോക്ക് ഡൗണിനിടെ സംഗീതം, നൃത്തം, വയലിൻ എന്നിവ പഠിക്കാൻ ഓണ്ലൈനായി അവസരമൊരുക്കി ഫ്‌ളവേഴ്‌സ്

ഭക്ഷണത്തിനായി കമ്മ്യൂണിറ്റി കിച്ചനെയാണ് പലരും ആശ്രയിക്കുന്നത്. എന്നാൽ ആറ് മാസം മുതൽ മൂന്ന് വയസ് വരെ പ്രായമുള്ള നിരവധി കുട്ടികളാണ് ഇവിടെയുള്ളത്. ഇത്തരം കുട്ടികളെ പോഷകാഹാരക്കുറവ് നല്ല രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സഹായവുമായി ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബ് എത്തിയത്.

Read Also : ലോക്ക് ഡൗണിൽ ദുരിതം പേറുന്നവർക്ക് സാന്ത്വനമായി ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബ്

ആറ് മാസം മുതൽ മൂന്ന് വയസുവരെ പ്രായമുള്ള നാൽപതോളം കുട്ടികൾക്കാണ് ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബ് അംഗങ്ങൾ കിറ്റുകൾ വിതരണം ചെയ്തത്. കേരളത്തിൽ 77 താലൂക്കുകളായി ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബിലെ നിരവധി അംഗങ്ങളാണ് സന്നദ്ധ പ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുള്ളത്.

Story Highlights – Flowers Family Club, Charity

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top