പുതിയ ആൻഡമാൻ നിക്കോബാർ കമാൻഡ് മേധാവിയായി ലഫ്. ജനറൽ മനോജ് പാണ്ഡെ

ആൻഡമാൻ നിക്കോബാർ കമാൻഡിലെ പുതിയ മേധാവിയായി ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ നിയമിതനായി. പോർട്ട് ബ്ലെയറിലെ സൈനിക ആസ്ഥാനത്തായിരിക്കും നിയമനം. മലാക്ക കടലിടുക്കിനോട് വളരെ അടുത്താണ് ആൻഡമാൻ നിക്കോബാർ. ഇത് വളരെ തന്ത്രപ്രധാനമായ സൈനിക മേഖലയാണ്. കര, നാവിക, വ്യോമ സേനാ പ്രവർത്തനങ്ങളെ കൂട്ടിച്ചേർക്കുന്ന പദവിയാണിത്.

കൂടാതെ ജനറൽ രാജ് ശുക്ലയെ ഷിംലയിലെ സൈനിക പരിശീലന കമാൻഡിന്റെ (ആർട്രാക്) മേധാവിയാക്കി. ഇദ്ദേഹം നിലവിൽ സൈനിക ആസ്ഥാനത്ത് സേവനം ചെയ്യുകയായിരുന്നു. മധ്യപ്രദേശിലെ മോവിലാണ് സൈനിക പരിശീലന കമാൻഡ് (ആർട്രാക്) സ്ഥാപിച്ചത്. 1991ലാണ് ഇത് സ്ഥാപിച്ചത്. എന്നാൽ രണ്ട് വർഷത്തിന് ശേഷം അത് ഷിംലയിലേക്ക് മാറ്റുകയായിരുന്നു.

Story highlights-manoj pande ,andaman

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top