ഇന്നത്തെ പ്രധാന വാർത്തകൾ (01-05-2020)

സംസ്ഥാനത്ത് കോട്ടയം, കണ്ണൂർ ജില്ലകളെ കേന്ദ്രപ്പട്ടികയിലെ റെഡ് സോണിൽ ഉൾപ്പെടുത്തി. രാജ്യത്താകെ 130 ജില്ലകൾ റെഡ്‌സോണിലാണ്. 284 ജില്ലകൾ ഓറഞ്ച് സോണിലാണ്. റെഡ്‌സോണിൽ തിങ്കളാഴ്ചയ്ക്ക് ശേഷവും കടുത്ത നിയന്ത്രണങ്ങൾ തുടരും. ഓറഞ്ച് സോണിൽ ഭാഗിക ഇളവുകൾ അനുവദിക്കും.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 34,000ലേക്ക് അടുക്കുന്നു
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 34,000ലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 1,823 പുതിയ കേസുകളും 67 മരണവും റിപ്പോർട്ട് ചെയ്തു. ആകെ 33,610 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. 1,075 പേർ മരിച്ചു. അതേസമയം, റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളിൽ 25.19 ശതമാനം പേർ രോഗമുക്തി നേടുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡൽഹിയിൽ സിആർപിഎഫ്, സിഐഎസ്എഫ് ജവാന്മാർക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഇന്ന് മെയ് ഒന്ന്, ലോക തൊഴിലാളി ദിനം. സർവ്വലോക തൊഴിലാളികൾ നാളിതുവരെ നടത്തിയ ഐതിഹാസിക പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സാധാരണയായി മെയ് ദിനം ആഘോഷിക്കാറ്. എന്നാൽ ഇത്തവണ കൊവിഡിന്റെ പശ്ചാത്തലത്തിൽ അത്യപൂർവമായ ഒരു തൊഴിലാളി ദിനത്തിലൂടെയാണ് ലോകം കടന്നുപോവുന്നത്.
Story Highlights- News Round Up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here