ലോകത്താകെ കൊവിഡ് മരണം 2,34,393 ആയി; 10,49,260 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,34,393ആയി. 33,25,543 പേർക്ക് രോഗം സ്ഥിരീകരിച്ചു. 10,49,260 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

കൊവിഡ് മൂലം ലോകത്ത് ഇന്നലെ മാത്രം 5,700 പേർ മരിച്ചു. ബ്രിട്ടനിൽ 674 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 26,771 ആയി. ഫ്രാൻസിൽ ഇന്നലെ 289 പേരാണ് മരിച്ചത്. 24,376 ആണ് രാജ്യത്തെ മരണസംഖ്യ. ജർമനിയിൽ മരിച്ചവരുടെ എണ്ണം 6,623 ആയി ഉയർന്നപ്പോൾ ബെൽജിയത്തിലേത് 7,703 ആയി. ഇറാനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായിരം കടന്നു. 6,028 ആണ് രാജ്യത്തെ മരണസംഖ്യ.

നെതർലന്റ്സിലെ മരണസംഖ്യ 4,795 ആയി ഉയർന്നു. ബ്രസീലിൽ 6,006ഉം തുർക്കിയിൽ 3,174 പേരും മരിച്ചു. സ്വിറ്റ്സർലന്റിലെ മരണസംഖ്യ 1,737 ആയപ്പോൾ സ്വീഡനിലേത് 2,586 ആയി. മെക്സിക്കോയിൽ 1,859 പേരും അയർലന്റിൽ 1,232 പേരും മരിച്ചു.

ആഫ്രിക്കയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത്തൊമ്പതായിരം കടന്നപ്പോൾ മരണസംഖ്യ 1,638 ആയി. പാകിസ്താനിൽ 385 പേരാണ് ഇതുവരെ മരിച്ചത്. ഇന്തോനേഷ്യ-800, കാനഡ-3,184, ഓസ്ട്രിയ-589, ഫിലിപ്പൈൻസ്-579, ഡെൻമാർക്ക്-452, ജപ്പാൻ-430, ഇറാഖ്-93, ഇക്വഡോർ-900 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

അതേസമയം, റഷ്യൻ പ്രധാനമന്ത്രി മിഖായിൽ മിഷുസ്തിന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. നിരീക്ഷണത്തിൽ പോയ പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തിൽ ഉപപ്രധാനമന്ത്രി ആൻഡ്രി ബെലോസോവ് ചുമതല വഹിക്കും. രാജ്യത്ത് കൊവിഡ് മൂലം ഇതുവരെ 1,169 പേരാണ് മരിച്ചത്. രോഗികളുടെ എണ്ണം ഒരു ലക്ഷത്തി ആറായിരം കടന്നു. രോഗവ്യാപനത്തെ തുടർന്ന് രണ്ടാഴ്ച കൂടി ലോക്ക് ഡൗൺ നീട്ടി.

Story highlight: Worldwide covid death toll rises to 2,34,393 10,49,260 people have been discharged from the hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top