Advertisement

കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാക്കളുടെ കൂട്ടരാജി

May 3, 2020
Google News 2 minutes Read
dyfi workers

കായംകുളം ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയിൽ കൂട്ടരാജി. 21 പേർ അടങ്ങുന്ന ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയിൽ നിന്ന് 19 പേർ രാജിവച്ചു. എംഎൽഎ യു പ്രതിഭയുമായുള്ള തർക്കവും ഒപ്പം ഡിവൈഎഫ്‌ഐ നേതാവത്തിന്റെ വീട്ടിൽ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സിഐ ഗോപകുമാറിനെതിരെ നൽകിയ പരാതികളിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കായംകുളം സിഐ ഗോപകുമാറും ഡിവൈഎഫ്‌ഐ പ്രവർത്തകരും തമ്മിലുള്ള തർക്കം തുടരുകയായിരുന്നു. സിഐ, ഡിവൈഎഫ്‌ഐ നേതാക്കളെ തിരഞ്ഞു പിടിച്ച് അക്രമിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ പാർട്ടി ഏരിയ കമ്മിറ്റിയിൽ പരാതി നൽകിയിരുന്നു. ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടിൽ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ വിഷയത്തിലും സിഐക്കെതിരെ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുന്നതായി ചൂണ്ടിക്കാണിച്ച് കമ്മിറ്റിയംഗങ്ങൾ സിപിഐഎം ജില്ല, ഏരിയ നേതൃത്വങ്ങൾക്ക് കത്തുനൽകിയത്. കായകുളം എംഎൽഎ പ്രതിഭയുടെ ഓഫീസ് സിഐക്ക് സംരക്ഷണം ഒരുക്കുന്നതായും കത്തിൽ പരാമർശിക്കുന്നുണ്ട്.

read also: യു പ്രതിഭയുടേത് അതിരുകടന്ന പ്രതികരണം; വിശദീകരണം തേടുമെന്ന് സിപിഐഎം

അതേസമയം രാജി വാർത്ത സിപിഐഎം ജില്ലാ നേതൃത്വം തള്ളി. വിഷയം ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി പരിശോധിക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ പ്രതികരിച്ചു. പാർട്ടി നിർദേശം അനുസരിച്ച് തീരുമാനം എടുക്കുമെന്നും ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം വ്യക്തമാക്കി.

story highlights- dyfi, u prathibha, resignation, CI gopakumar, CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here