കൊവിഡ് ബാധിതനായിരിക്കേ ശുശ്രൂഷിച്ച ഡോക്ടർമാരുടെ പേര് തന്റെ കുഞ്ഞിനിട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി

തന്നെ കൊവിഡിൽ നിന്ന് രക്ഷിച്ച ഡോക്ടർമാരുടെ പേര് സ്വന്തം കുഞ്ഞിനിട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പങ്കാളി കാരി സിമണ്ട്‌സിനും ബോറിസ് ജോൺസനും കുഞ്ഞ് ജനിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. വിൽഫ്രഡ് ലോറ നിക്കോളാസ് ജോൺസൺ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. നിക്കോളാസ് എന്ന മധ്യനാമമാണ് ഡോക്ടർമാരുടെ സ്മരണക്കായി ബോറിസ് ജോൺസൺ ചേർത്തത്. ഇന്‍സ്റ്റഗ്രാമിലൂടെ കുഞ്ഞിന്‍റെ ചിത്രം അദ്ദേഹത്തിന്‍റെ പങ്കാളി കാരി സിമണ്ട്സ് പുറത്തുവിട്ടിട്ടുണ്ട്.

നിക്ക് ഹർട്ട്, നിക്ക് പ്രൈസ് എന്നീ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ബോറിസ് ജോൺസന്റെ കൊവിഡ് ചികിത്സ പുരോഗമിച്ചത്. നാല് ദിവസം ആശുപത്രിയിൽ കഴിഞ്ഞ ബോറിസ് ജോൺസനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. തന്റെ ആരോഗ്യ നില ഗുരുതരമായിരുന്നു എന്ന് പറഞ്ഞ ബോറിസ് ജോൺസൺ തന്റെ മരണ വാർത്ത അറിയിക്കാൻ ഡോക്ടർമാർ തയാറായിരുന്നതായും വ്യക്തമാക്കി.

also read:കുവൈത്തിൽ കൊവിഡ്  ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മലയാളി മരിച്ചു

സൺ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ബോറിസ് ജോൺസൺ ഇക്കാര്യം പുറത്തുവിട്ടത്. അത് ബുദ്ധിമുട്ടേറിയ കാലമായിരുന്നു എന്നത് നിഷേധിക്കുന്നില്ല. കാര്യങ്ങൾ എന്തെങ്കിലും പിഴക്കുകയായിരുന്നെങ്കിൽ എന്തുചെയ്യണമെന്നത് സംബന്ധിച്ചും ഡോക്ടർമാർ തീരുമാനിച്ചിരുന്നുവെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. സെന്റ് തോമസ് എൻഎച്ച്എസ് ആശുപത്രിയിലാണ് ബോറിസ് ജോൺസൺ കൊവിഡ് ബാധിച്ച ശേഷം പ്രവേശിക്കപ്പെട്ടത്. ആദ്യം സ്വന്തം വീട്ടിൽ ക്വാറന്റീനിലായിരുന്ന അദ്ദേഹം രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് അഡ്മിറ്റ് ചെയ്യപ്പെട്ടത്.

Story highlights-boris johnson, son named

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top