ബിസിനസ് രംഗത്തെ കൊവിഡ് പ്രതിസന്ധി ; അസാപ് വെബിനാറില്‍ ബിസിനസ് കോച്ച് കൃഷ്ണകുമാര്‍ സംവദിക്കും

asap kerala

ബിസിനസ് രംഗത്തെ കൊവിഡ് പ്രതിസന്ധി എന്ന വിഷയത്തില്‍ അസാപ് വെബിനാറിലൂടെ സംരംഭകനും ബിസിനസ് കോച്ചുമായ കൃഷ്ണകുമാര്‍ പൊതുജനങ്ങളോട് സംവദിക്കുന്നു.
തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് വെബിനാര്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതോടെ രാജ്യത്തെ ബിസിനസ് ഉള്‍പ്പടെയുള്ള മേഖലകളുടെ സ്തംഭനാവസ്ഥയും സ്റ്റാര്‍ട്ടപ്പുകളുടെ ഭാവിയും വെബിനാറില്‍ ചര്‍ച്ചയാവും.

പ്രതിസന്ധി ഘട്ടത്തില്‍ കൃത്യമായി മുന്നോട്ട് പോകാനുള്ള വഴികളെ പറ്റിയും വെബിനാറിലൂടെ ബിസിനസ് കോച്ച് കൃഷ്ണകുമാര്‍ പൊതുജനങ്ങളോട് സംവദിക്കും. http://skillparkkerala.in/district-webinars/ എന്ന ലിങ്കിലൂടെ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാനും സംവദിക്കാനും, സംശയങ്ങള്‍ പങ്കുവയ്ക്കാനും അവസരമുണ്ട്. വിഡിയോ പ്ലാറ്റ്ഫോമായ വെബെക്സിലുടെയാണ് അസാപ് വെബിനാര്‍ നടത്തുന്നത്.

Story Highlights : Business Coach Krishnakumar interact in Asap Webinar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top