വിവിധ സംസ്ഥാനങ്ങളിൽ മദ്യവിൽപന ശാലകൾ തുറന്നു; വൻ തിരക്ക്

വിവിധ സംസ്ഥാനങ്ങളിൽ മദ്യ വിൽപന ശാലകൾ തുറന്നതോടെ വൻ തിരക്ക്. എട്ട് സംസ്ഥാനങ്ങളിലാണ് മദ്യശാലകൾ തുറന്നത്. മദ്യം വാങ്ങാൻ മിക്ക ഇടങ്ങളിലും നീണ്ട നിരയാണ് അനുഭവപ്പെട്ടത്.
ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍ , മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, അസം, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യവില്‍പനശാലകള്‍ തുറന്നത്. ഡല്‍ഹിയില്‍ 150 കടകള്‍ മാത്രമാണ് തുറന്നത്. ഡൽഹിയിൽ ആളുകളെ നിയന്ത്രിക്കാൻ പൊലീസിന് ലാത്തിച്ചാർജ് പ്രയോഗിക്കേണ്ടതായി വന്നു.
ഉത്തര്‍പ്രദേശില്‍ ഷോപ്പിങ് മാളുകളിലുള്ള മദ്യക്കടകള്‍ തുറന്നില്ല, ഒരേ സമയം അഞ്ചുപേര്‍ക്ക് മാത്രമാണ് ഇവിടെ മദ്യം നല്‍കുക. ബംഗാളില്‍ മദ്യത്തിന് 30 ശതമാനം നികുതി വര്‍ധിപ്പിച്ചു. സാമൂഹ്യഅകലം കര്‍ശനമായി പാലിച്ചുമാത്രമാകും വില്‍പനയെന്ന് കര്‍ണാടക അറിയിച്ചിട്ടുണ്ട്. കേരളത്തിലും പഞ്ചാബിലും മദ്യശാലകൾ തുറക്കേണ്ട എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഒരു സംസ്ഥാനത്തും ബാറുകള്‍ക്ക് അനുമതിയില്ല.
story highlights- liquor shops, lock down, delhi, lathi charge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here