ലോക്ക്ഡൗണ്‍; മാലിദ്വീപില്‍ കുടുങ്ങിയവരെ കപ്പല്‍മാര്‍ഗം കൊച്ചിയിലെത്തിക്കും

maldives LOCKDOWN

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഉടന്‍ തിരികെയെത്തിക്കും. ആദ്യസംഘം മാലിദ്വീപില്‍ നിന്ന് ഈയാഴ്ച എത്തും. 200 പേരടങ്ങുന്ന സംഘം കപ്പല്‍ മാര്‍ഗമായാകും കൊച്ചിയിലെത്തുക. പ്രവാസികാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.

കൊച്ചിയിലേക്കാകും മാലിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എത്തിക്കുക. 48 മണിക്കൂര്‍ നേരത്തെ യാത്രയാണ് മാലിദ്വീപില്‍ നിന്ന് കൊച്ചിയില്‍ലേക്ക് എത്താന്‍ ആവശ്യമായി വരുക. ഈയാഴ്ച അവസാനത്തോടെ ഇവരെ എത്തിക്കാനുള്ള നടപടിയുണ്ടാകുമെന്നാണ് സൂചന. മുന്‍ഗണനാ ക്രമത്തിലാകും എത്തിക്കുകയെന്നാണ് വിവരം.

Story Highlights: coronavirus, Lockdown,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top