വയനാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് ; രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെ

covid hospital

വയനാട്ടില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യക്കും ക്ലീനറുടെ മകനുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ട്രക്ക് ഡ്രൈവറുടെ സമ്പര്‍ക്കപ്പട്ടിക അപൂര്‍ണമായതിനാല്‍ കൃത്യമായ റൂട്ട്മാപ്പ് തയാറാക്കി കൂടുതല്‍ പേരുടെ പരിശോധന നടത്തേണ്ടി വരുമെന്ന് കളക്ടര്‍ ഡോ അദീല അബ്ദുളള പറഞ്ഞു

കഴിഞ്ഞ ശനിയാഴ്ച രോഗം സ്ഥിരീകരിച്ച മാനന്തവാടി സ്വദേശിയായ ട്രക്ക് ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യക്കും ഒപ്പമുണ്ടായിരുന്ന ക്ലീനറുടെ മകനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ക്ലീനറുടെ സാമ്പിള്‍ നേരത്തെ പരിശോധനക്കയച്ചിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. മകന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇയാളുടെ സാമ്പിള്‍ വീണ്ടും പരിശോധനക്കയക്കും. മൂവ്വരുടേയും പ്രാഥമിക റൂട്ട് മാപ്പ് ജില്ലാഭരണകൂടം തയാറാക്കി വരികയാണ്.

read also:കൊവിഡ് : എറണാകുളം ജില്ലയിലെത്തുന്ന ട്രക്ക് ഡ്രൈവര്‍മാരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍

ട്രക്ക് ഡ്രൈവര്‍ക്കൊപ്പം വന്ന ക്ലീനറുടെ മകന്റെ റൂട്ട് മാപ്പ് സങ്കീര്‍ണമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരങ്ങള്‍. പലതവണ വിവിധ ബാങ്കുകളിലും പെട്രോള്‍ പമ്പിലും പോയ ഇയാള്‍ ചില കടകളിലും തറവാട് വീട്ടിലും പോയിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാനും പോയതിനാല്‍ ഒപ്പം കളിച്ചിരുന്നവരേയും ഉടനെ നിരീക്ഷണത്തിലാക്കും. രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുള്‍പ്പെടെ ആരും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇവരുമായി ബന്ധപ്പെട്ട കൂടുതല്‍ പേരുടെ സാമ്പിള്‍ പരിശോധമക്കയക്കേണ്ടി വരുമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.

Story highlights-3 more covid cases confirmed in wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top