അത്യാവശ്യഘട്ടത്തിലുള്ളവർക്ക് മുൻ​ഗണന; സ്വന്തം വാഹനമില്ലെങ്കിൽ വരേണ്ടതില്ലെന്ന് ​മന്ത്രി എ കെ ശശീന്ദ്രൻ

a k saseendran

അത്യാവശ്യ​ഘട്ടത്തിലുള്ളവർക്കായിരിക്കും യാത്രയ്ക്ക് മുൻ‍​ഗണന നൽകുകയെന്ന് ​ഗ​താ​ഗത മന്ത്രി എ കെ ശശീന്ദ്രൻ. പല ഘടകങ്ങളേയും ആശ്രയിച്ചാണ് എന്താണ് ചെയ്യേണ്ടതെന്ന് ​ഗവൺമെന്റ് തീരുമാനിക്കുന്നത്. എല്ലാവരും ഇവിടേയ്ക്ക് വരണമെന്നോ പോകണമെന്നോ ​ഗവൺമെന്റ് ആ​ഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

also read:മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ട്രെയിനുകള്‍ അനുവദിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

സ്വന്തം വാഹനമില്ലെങ്കില്‍ നാട്ടിലേയ്ക്ക് വരാതിരിക്കുന്നതാണ് നല്ലത്. ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ ട്രെയിനിലോ ബസിലോ എത്തിക്കില്ല. ട്രെയിനുകള്‍ക്കായി ഇന്നലെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചിരുന്നു. സ്വന്തം വാഹനമില്ലാത്തവര്‍ ഇപ്പോഴുള്ളിടത്ത് തുടരണമെന്നും ഗതാഗതമന്ത്രി വയനാട്ടില്‍ പറഞ്ഞു.

Story highlights-a k saseendran ,keralite return

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top