‘എന്താ അച്ഛാ ഈ കാണിച്ചേ…?’ കൊറോണ ബോധവത്കരണവുമായി ‘ഒരു എണ്ണക്കഥ’

കൊവിഡ് പ്രതിരോധത്തിന് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമിടുന്നതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. ‘തുപ്പല്ലേ തോറ്റുപോകും’ എന്ന പേരിലാണ് രണ്ടാംഘട്ട കാമ്പയിന്‍ നടത്തുന്നത്. പൊതുഇടങ്ങളില്‍ അനാവശ്യമായി തുപ്പുന്നത് ഒഴിവാക്കാനും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതിന്റെ ആവശ്യകതയുമാണ് കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്.

ഇപ്പോഴിതാ കൊവിഡ് ബോധവത്കരണത്തിനായി ഹൃസ്വചിത്രവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. സുകേഷ് ആര്‍എസ്. ഒരാള്‍ അലക്ഷ്യമായി തുപ്പുന്നതിലൂടെ മറ്റുള്ളവരിലേക്ക് എങ്ങനെ കൊവിഡ് പകരും എന്ന് അവതരിപ്പിച്ചിരിക്കുകയാണ് ‘ഒരു എണ്ണക്കഥ’ എന്ന ഹൃസ്വചിത്രത്തിലൂടെ. ഡോ. സുകേഷ് തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഫൈസല്‍ കുളത്തൂരാണ് സംവിധാനം. സോബി എഡിറ്റ്‌ലൈനാണ് എഡിറ്റിംഗ്.

Story Highlights: coronavirus, ‘Break the Chain’ second phase,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top