എറണാകുളം ജില്ലയില്‍ നിന്ന് ഇതുവരെ മടങ്ങിയത് 7700ലധികം ഇതര സംസ്ഥാന തൊഴിലാളികള്‍

migrant workers

എറണാകുളം ജില്ലയില്‍ നിന്ന് പ്രത്യേക ട്രെയിനില്‍ ഇതുവരെ മടങ്ങിയത് 7700ലധികം ഇതര സംസ്ഥാന തൊഴിലാളികൾ. ബിഹാറിലേക്ക് മൂന്നും ഒഡിഷയിലേക്ക് രണ്ടും പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് ഒന്നും വീതം ട്രെയിനുകളാണ് ഇതുവരെ ജില്ലയില്‍ നിന്ന് പുറപ്പെട്ടത്.

read also:എറണാകുളം ജില്ലയിൽ കലൂർ സൗത്ത്, മഞ്ഞളളൂർ ഒന്നാം വാർഡ് പ്രദേശങ്ങളിൽ ഇളവുകൾക്ക് ശുപാർശ

പൊലീസ്, ലേബർ, റവന്യു, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തില്‍ ക്യാംപുകളില്‍ നേരിട്ടെത്തിയാണ് മടങ്ങാനുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ പട്ടിക തയ്യാറാക്കുന്നത്. വിവരങ്ങള്‍ തത്സമയം കണ്‍ട്രോള്‍ റൂമില്‍ അറിയുന്ന വിധമാണ് പ്രവര്‍ത്തനം. പട്ടികയില്‍ ഉള്‍പ്പെട്ട തൊഴിലാളികളെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ച് ആവശ്യാനുസരണം ഭക്ഷണവും വെള്ളവും നല്‍കിയാണ് യാത്രയാക്കുന്നത്.

Story highlights-migrant labourers in kochi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top