പ്രവാസികളുടെ മടങ്ങിവരവില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ വിശദീകരിച്ച് കേന്ദ്രസര്‍ക്കാര്‍

Procedures to be followed by return of expatriates

കൊവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ മടങ്ങിവരവില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ വിശദീകരിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രവാസികള്‍, ഇപ്പോഴുള്ള രാജ്യത്തെ കൊവിഡ് നെഗറ്റീവാണെന്ന പരിശോധനാഫലം സമര്‍പ്പിക്കണം. ബോര്‍ഡിംഗ് സമയത്ത് തെര്‍മല്‍ സ്‌ക്രീനിങ് നടത്തണം. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് മാത്രമാകും വിമാനത്തില്‍ പ്രവേശനം അനുവദിക്കുക രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വിദേശ രാജ്യത്തെ തന്നെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റും.

നാട്ടിലെത്തിയാല്‍ 14 ദിവസം നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം. ഇത് സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലായിരിക്കും. കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയാല്‍ മാത്രം വീട്ടില്‍ അയക്കും. വീട്ടിലും 14 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കണം. വിമാനയാത്ര ചെലവ് യാത്രികര്‍ വഹിക്കണമെന്നും ആരോഗ്യ സേതു ആപ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നടപടി ക്രമങ്ങളില്‍ വ്യക്തമാക്കി.

 

Story Highlights: Procedures to be followed by return of expatriates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top