എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ ഈ മാസം അവസാനം നടന്നേക്കുമെന്ന് സൂചന

sslc, plus two exam

 

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ ഈ മാസം അവസാനം നടന്നേക്കുമെന്ന് സൂചന. ബുധനാഴ്ച തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

രാവിലെ പ്ലസ് ടു  ഉച്ചക്ക് എസ്എസ്എല്‍സി എന്നിങ്ങനെ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. കൊവിഡ് രോഗ വ്യാപനം കാരണം മാറ്റി വച്ച മൂന്ന് പേപ്പറുകളുടെ പരീക്ഷയാണ് ശേഷിക്കുന്നത്. മദ്യവില്‍പ്പനയുടെ കാര്യത്തില്‍ ഇളവ് അനുവദിക്കുന്നതില്‍ മന്ത്രിസഭാ യോഗം തീരുമാനമെടുക്കാന്‍ സാധ്യതയില്ല.

 

Story Highlights : SSLC Plus Two exams to be held later this month

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top