ഇന്നത്തെ പ്രധാന വാർത്തകൾ (05-05-2020)

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 195 പേര്‍

രാജ്യത്ത് കൊറോണ ആശങ്കയേറുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 195 പേരാണ്. 24 മണിക്കൂറിനിടെ 3900 കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പ്രവാസികള്‍ മടങ്ങിയെത്തുന്നു; ആദ്യ വിമാനങ്ങള്‍ കൊച്ചിയിലേക്കും കോഴിക്കോട്ടെയ്ക്കും

കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ കേരളത്തിലേക്ക് എത്തും. യുഎഇയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങളാണ് വ്യാഴാഴ്ച കേരളത്തില്‍ എത്തുക. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കാണ് ആദ്യ വിമാനം എത്തുക. അന്നുതന്നെ ദുബായില്‍ നിന്ന് കോഴിക്കോട്ടേക്കും വിമാനം സര്‍വീസ് നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ ഗള്‍ഫ് നാടുകളിലേക്ക് എത്തും.

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ലോക്ക്ഡൗണ്‍ ഇളവുകളില്‍ ആശങ്ക

രാജ്യത്തെ കൊവിഡ് കേസുകളില്‍ വര്‍ധനവ്. ലോക്ക്ഡൗണ്‍ ഇളവ് നല്‍കിയ മേഖലകളില്‍ സാമൂഹ്യ അകലം കൃത്യമായി നടപ്പാക്കാന്‍ കഴിയാത്തത് രോഗവ്യാപനത്തിന്റെ ആശങ്ക വര്‍ധിപ്പിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത് അടക്കം ആറ് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. ത്രിപുരയില്‍ 10 ബിഎസ്എഫ് ജവാന്മാര്‍ക്കും, ഒരു ജവാന്റെ ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 67 ജവാന്മാര്‍ക്ക് കൊവിഡ് പിടിപ്പെട്ടതായും ബിഎസ്എഫ് അറിയിച്ചു. രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 42836 ഉം, മരണം 1389 ഉം ആയി.

Story Highlights- News Round Up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top