ഭക്ഷണം ലഭിച്ചില്ല; ട്രെയിനിൽ പരസ്പരം തല്ലി ഇതര സംസ്ഥാന തൊഴിലാളികൾ; വീഡിയോ

ട്രെയിനിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ അടിപിടി. മധ്യപ്രദേശിലെ സത്‌നയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളുമായി ബിഹാറിലേയ്ക്ക് പുറപ്പെട്ട ട്രെയിനിലാണ് അടിപിടി നടന്നത്. പരസ്പരമുള്ള ആക്രമണത്തിൽ ചിലർക്ക് പരുക്കേറ്റു.
മഹാരാഷ്ട്രയിലെ കല്യാണിൽ നിന്നാണ് ട്രെയിൻ പുറപ്പെട്ടത്. 1200 ഓളം തൊഴിലാളികൾ ട്രെയിനിൽ ഉണ്ടായിരുന്നു. ഉച്ച ഭക്ഷണം ലഭിക്കാതെ വന്നതോടെയാണ് തൊഴിലാളികളിൽ ചിലർ അക്രമാസക്തരായത്. മറ്റ് കംപാർട്ടുമെന്റുകളിൽ വിതരണം ചെയ്യുന്നതിനായി ഇരുപത്തിനാലോളം പായ്ക്കറ്റ് ഭക്ഷണം കൊണ്ടുപോകുന്നത് താൻ കണ്ടെന്നും തങ്ങൾക്ക് ഭക്ഷണം ലഭിച്ചില്ലെന്നും ഒരു തൊഴിലാളി പരാതിപ്പെട്ടു.
read also: കൊറോണയ്‌ക്കെതിരെ വാക്‌സിൻ കണ്ടെത്തി; അവകാശവാദവുമായി ഇറ്റലി
സംഭവം നടക്കുമ്പോൾ റെയിൽവേ പൊലീസ് നോക്കുകുത്തികളായെന്ന് ആക്ഷേപമുണ്ട്. പ്ലാറ്റ്‌ഫോമിൽ നിന്നുകൊണ്ട് മാത്രമാണ് പൊലീസുകാർ ഇടപെട്ടത്. തമ്മിൽ തല്ലിയ തൊഴിലാളികളെ പിടിച്ചുമാറ്റാൻ പൊലീസ് ശ്രമിച്ചില്ല. തൊഴിലാളികൾക്ക് ഭക്ഷണം എത്തിച്ചുനൽകാനും പൊലീസ് തയ്യാറായില്ലെന്നും ആരോപണം ഉയർന്നു.
मुंबई के कल्याण से चलकर दानापुर जा रही ट्रेन जब सतना पहुंची तो भूखे मज़दूर आपस में भिड़ गये, #COVID19outbreak का डर ऐसा कि पुलिस बाहर से ही डंडा बजाती रही! @ndtvindia #coronavirusinindia #lockdownextension #lockdownhustle #migrants #migranti @yadavtejashwi @digvijaya_28 pic.twitter.com/HZBCL5Ywid
— Anurag Dwary (@Anurag_Dwary) May 6, 2020
story highlights- coronavirus, migrant workers, madhyapradesh, railway police, fight over food
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here