Advertisement

റേഷൻ കടയിൽ ഡ്യൂട്ടി കിട്ടിയ മാഷും സാധനം വാങ്ങാനെത്തിയ കുട്ട്യോളും; വൈറൽ ട്രോളുകൾ

May 6, 2020
Google News 1 minute Read
ration shop teachers trolls

കഴിഞ്ഞ ദിവസമാണ് അധ്യാപകരെ റേഷൻ കടകളിൽ ജോലിക്ക് നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിൻ്റെ പശ്ചാത്തലത്തിൽ ഇന്നലെ കണ്ണൂർ കലക്ടർ ഉത്തരവ് ഇറക്കുകയും ചെയ്തു. സർക്കാർ തീരുമാനവും കലക്ടറുടെ ഉത്തരവും ഏറ്റവുമധികം ആഘോഷമാക്കിയത് ട്രോളന്മാരാണ്. രസകരമായ ഒട്ടേറെ ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. അത്തരം ചില ട്രോളുകളിലേക്ക്.

അധ്യാപകരെ റേഷൻ കടകളിൽ ജോലിക്ക് നിയമിച്ച് കണ്ണൂരിൽ ഇന്നലെയാണ് കളക്ടർ ഉത്തരവ് ഇറക്കിയത്. ഹൈ സ്കൂൾ, ഹയർ സെക്കൻഡറി അധ്യാപകരെയാണ് ജോലിക്ക് നിയമിച്ചത്. നഗരസഭകൾ, വിദ്യാഭ്യാസ ഉപഡയറക്ടർ, പഞ്ചായത്ത് ഉപഡയറക്ടർ തുടങ്ങിയവർക്ക് ഉത്തരവ് അയച്ചു കഴിഞ്ഞു. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അധ്യാപകരെ റേഷൻ കടകളിൽ ജോലിക്ക് നിയമിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കണമെന്ന് കേന്ദ്ര സർക്കാർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

Read Also: ഹോട്ട്‌സ്‌പോട്ടുകളില്‍ റേഷന്‍ കടകളുടെ മേല്‍നോട്ട ചുമതല അധ്യാപകര്‍ക്ക് ; കണ്ണൂര്‍ കളക്ടര്‍ ഉത്തരവിറക്കി

സർക്കാർ നൽകുന്ന സൗജന്യ റേഷൻ വിതരണം കൃത്യമായി നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് അധ്യാപകരുടെ ലക്ഷ്യം. ഇവരുടെ സാന്നിധ്യത്തിലാണ് ഹോം ഡെലിവറി നടത്തേണ്ടത്. അതാത് പ്രദേശത്തെ അധ്യാപകരെ റേഷൻ കടകളിൽ നിയമിക്കണമെന്നാണ് വിദ്യാഭ്യാസ ഉപഡയറക്ടർക്കുള്ള നിർദേശം. വാർഡ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർക്ക് മാത്രമായിരിക്കും കിറ്റുകൾ വിതരണം ചെയ്യാനുള്ള ചുമതല. കിറ്റ് വിതരണം നടത്തുമ്പോൾ ഇവർ യാതൊരു പ്രതിഫലവും കാർഡ് ഉടമകളിൽ നിന്ന് പറ്റുന്നില്ലെന്ന് അധ്യാപകർ ഉറപ്പു വരുത്തണം.

നേരത്തെ തന്നെ ചെക്ക് പോസ്റ്റുകളിൽ അധ്യാപകരെ നിയമിച്ചിരുന്നു. കാസർഗോഡ്, വയനാട് ജില്ലകളിലെ ചെക്ക് പോസ്റ്റുകളിൽ ഇപ്പോൾ അധ്യാപകർ സേവനം അനുഷ്ഠിക്കുന്നുണ്ട്.

Story Highlights: ration shop teachers trolls

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here