Advertisement

ലോകത്താകെ 90,000 ആരോഗ്യപ്രവർത്തകർ വൈറസ് ബാധിതരായതായി ഇന്റർനാഷണൽ കൗൺസിൽ ഓഫ് നേഴ്സസിന്റെ കണക്കുകൾ

May 7, 2020
Google News 2 minutes Read
covid nurses india covid death toll touches 2206

ലോകത്താകമാനം കൊവിഡ് പ്രതിരോധത്തിലേർപ്പെട്ട് 90,000 ആരോഗ്യപ്രവർത്തകർ വൈറസ് ബാധിതരായതായി ഇന്റർനാഷണൽ കൗൺസിൽ ഓഫ് നേഴ്സസിന്റെ കണക്കുകൾ. നാഷണൽ നേഴ്സിംഗ് അസോസിയേഷൻ മുഖേനെ 30 രാജ്യങ്ങളിൽ നിന്നുള്ള 90,000 ആരോഗ്യപ്രവർത്തകരെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കനുസരിച്ച് 260 നേഴ്സുമാർ രോഗബാധ മൂലം മരിച്ചതായും കൗൺസിലിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ വസ്ത്രങ്ങളുടേയും സംവിധാനങ്ങളുടേയും ക്ഷാമം നേരിടുന്നുവെന്ന റിപ്പോർട്ടുകൾക്കൊപ്പമാണ് ആരോഗ്യപ്രവർത്തകരുടെ രോഗബാധയെക്കുറിച്ചുള്ള കണക്കുകളും പുറത്തുവരുന്നത്.

read also:കൊവിഡിന് പിന്നാലെ അസമിൽ പിടിമുറുക്കി ആഫ്രിക്കൻ പന്നി പനി; വൈറസ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യം

എന്നാൽ, ചില കേസകൾ വിട്ടുപോയിട്ടുള്ളതായും യഥാർഥ സംഖ്യ ഇതിൽ കൂടുമെന്നും കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ഹോവാർഡ് കാട്ടൺ പറഞ്ഞു. 130 രാജ്യങ്ങളിലായി 2 കോടി നേഴ്സുമാരാണ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആരോഗ്യപ്രവർത്തകരിലെ അണുബാധാനിരക്ക് 6 ശതമാനമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ 200,000 പേർക്ക് വൈറസ് ബാധ ഉണ്ടായേക്കാം. പല രാജ്യങ്ങൾക്കും ഇത് സംബന്ധിച്ച കൃത്യമായ കണക്കുകൾ റിപ്പോർട്ട് ചെയ്യാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യപ്രവർത്തകരുടെ രോഗബാധയുൾപ്പെടെ സമഗ്രമായ റിപ്പോർട്ട് അംഗങ്ങൽ നൽകുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയും നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു.

Story highlights-Around 90,000 health workers worldwide are infected with the virus Data from the International Council of Nurses

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here