പ്രവാസികളുടെ ആദ്യ സംഘം ഇന്ന് കേരളത്തിൽ എത്തും

first team expats reach kerala today

പ്രവാസികളുടെ ആദ്യ സംഘം ഇന്ന് കേരളത്തിൽ എത്തും. സംസ്ഥാനത്തേക്ക് ഇന്ന് രണ്ട് വിമാനങ്ങളാണ് പ്രവാസികളുമായി എത്തുക. അബുദബിയിൽ നിന്ന് കൊച്ചിയിലേക്കും ദുബായിൽ നിന്ന് കരിപ്പൂരിലേക്കുമാണ് വിമാനങ്ങൾ. ആകെ 368 പേരാണ് ഇന്ന് നാട്ടിലെത്തുക.

രാത്രി 9.40നും 10.30നുമാണ് വിമാനങ്ങളെത്തുക. തുടർന്ന് ഇവരെ സർക്കാർ വാഹനങ്ങളിൽ അതത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലാക്കും.14 ദിവസമാണ് സർക്കാർ കേന്ദ്രത്തിലെ നിരീക്ഷണത്തിൽ തുടരേണ്ടത്. പ്രവാസികൾ എത്തുന്നതുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങളാണ് വിമാനത്താവള പരിസരങ്ങളിൽ ഒരുക്കിയിരിക്കുന്നത്. രാജ്യത്തേക്ക് ഇന്ന് വരാനിരുന്ന മറ്റ് എട്ട് വിമാനങ്ങളുടെ യാത്ര മാറ്റിവെച്ചിട്ടുണ്ട്.

അബുദാബിയിൽ നിന്ന് രാത്രി 9.40 ഓടെ 179 യാത്രക്കാരുമായി എയർ ഇന്ത്യ എക്‌സ്പ്രസ് നെടുമ്പാശേരിയിൽ എത്തും. യാത്രക്കാരിൽ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂരിൽ നിന്ന് 73 പേരും, പാലക്കാടുള്ള 13 പേരും, മലപ്പുറം സ്വദേശികളായ 23 പേർ, കാസർകോട് നിന്നും ഒരാൾ, ആലപ്പുഴയിലെ15 പേർ , കോട്ടയം 13, പത്തനംതിട്ട 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ളവരുടെ കണക്ക്. ദുബായിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് രാത്രി 10.30 നാണ് കരിപ്പൂരിൽ എത്തുന്നത്.

Story Highlights- first team expats reach kerala today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top