ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഗർഭിണികൾ അടക്കമുള്ളവർക്ക് ചെക്ക് പോസ്റ്റുകളിൽ പ്രത്യേക കൗണ്ടർ

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവരുന്ന ഗര്‍ഭിണികള്‍, മുതിര്‍ന്നപൗരന്‍മാര്‍, ഗുരുതരമായ അസുഖമുളളവര്‍ എന്നിവര്‍ക്കായി അതിര്‍ത്തി ജില്ലകളിലെ ചെക്ക്പോസ്റ്റുകളില്‍ പ്രത്യേകം കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സ്റ്റേറ്റ് പൊലീസ് മീഡിയ സെൻ്ററിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം റൂറലിലെ അമരവിള, കൊല്ലം റൂറലിലെ ആര്യങ്കാവ്, പാലക്കാട്ടെ വാളയാര്‍, വയനാട്ടിലെ മുത്തങ്ങ, കാസര്‍കോട്ടെ തലപ്പാടി എന്നീ ചെക്ക്പോസ്റ്റുകളിലാണ് പ്രത്യേക കൗണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച് കൗണ്ടറില്‍ ബോര്‍ഡ് സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേ സമയം, അന്തർ സംസ്ഥാന യാത്രാ പാസ് വിതരണം നിർത്തിവച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നതിനുള്ള പാസ് വിതരണമാണ് നിർത്തിവച്ചിരിക്കുന്നത്. റെഡ് സോണിൽ നിന്ന് വന്നവരെ കൊറോണകെയർ സെന്ററുകളിലേക്ക് മാറ്റിയ ശേഷം വീണ്ടും പാസ് നൽകും. പാസ് ലഭിച്ച് വരാനുള്ളവർ മിക്കവരും റെഡ് സോണിലുള്ളവരാണ്. രണ്ടോ മൂന്നോ ദിവസത്തിന് ശേഷമാവും ഇനി പാസ് വിതരണം ആരംഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
read also:ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരാനുള്ള പാസ് വിതരണം നിർത്തിവച്ചു
കേരളത്തിലേക്ക് വരാൻ നോർക്ക വഴി അഞ്ചാം തിയതി രജിസ്റ്റർ ചെയ്തത് 180540 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഇതിൽ 25410 പേർക്ക് പാസ് നൽകി. അവരിൽ 3363 പേർ സംസ്ഥാനത്ത് തിരികെ എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിർത്തികളിൽ നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥർ മാത്രമേ ഉണ്ടാവാൻ പാടുള്ളൂ. അതിർത്തിയിൽ സ്വീകരണ പരിപാടികൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story highlights-special counter check posts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here