കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത് അഞ്ച് പേര്‍

pariyaram medical college covid 19

കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത് തുടരന്നത് അഞ്ച് പേര്‍. പത്ത് പേരാണ് വെള്ളിയാഴ്ച രോഗം ഭേദമായി ആശുപത്രി വിട്ടത്. അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒന്‍പത് പേരും കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഒരാളുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. മൂരിയാട് സ്വദേശികളായ നാല് പേരും, ചെറുവാഞ്ചേരി, പെരളശ്ശേരി, പത്തായക്കുന്ന്, പെരിങ്ങത്തൂര്‍, മൊകേരി, എരിപുരം സ്വദേശികളുമാണ് രോഗമുക്തരായത്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 118 പേരില്‍ 113 പേര്‍ക്കും രോഗം ഭേദമായി.

അഞ്ചു പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ആശുപത്രിയില്‍ നാല് പേരും കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ഒരാളുമാണ് നിലവില്‍ ചികില്‍സയിലുള്ളത്. ജില്ലയില്‍ 197 പേര്‍ നിരീക്ഷണത്തിലുണ്ട്. 50 പേര്‍ ആശുപത്രികളിലും 147 പേര്‍ വീടുകളിലുമാണ്. 113 സാമ്പികളുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്.

അതേസമയം, ജില്ലയില്‍ യന്ത്രവത്കൃത ബോട്ടുകളില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കി. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ 24 മണിക്കൂര്‍ മുന്‍പ് ഹാര്‍ബര്‍ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് ടോക്കണ്‍ എടുക്കണം. പുലര്‍ച്ചെ നാലുമണി മുതല്‍ വൈകിട്ട് നാലുമണി വരെയാണ് മത്സ്യബന്ധനത്തിനുള്ള സമയം

 

Story Highlights :covid19, coronavirus, kannur updates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top