ഇന്നത്തെ പ്രധാന വാർത്തകൾ (08-05-2020)

രാജ്യത്തേക്ക് ഇന്നുള്ളത് ആറ് വിമാന സർവീസുകൾ; രണ്ടെണ്ണം കേരളത്തിലേക്ക്

ആറ് വിമാന സർവീസുകളാണ് ഇന്ന് പ്രവാസികളെ തിരികെയെത്തിക്കാൻ രാജ്യത്തേക്കുള്ളത്. 235 യാത്രക്കാരുമായി സിംഗപ്പൂര് നിന്ന് ഡൽഹിയിലേക്കാണ് ആദ്യ വിമാനം. ധാക്കയിൽ നിന്ന് ശ്രീനഗരറിലേക്കാണ് രണ്ടാമത്തെ വിമാനം. 165 വിദ്യാർത്ഥികളാണ് ഇതിൽ ഉണ്ടാവുക. ദുബായിൽ നിന്ന് ചെന്നൈയിലേക്ക് ഇന്ന് രണ്ട് വിമാന സർവീസുണ്ട്. പ്രവാസികളുമായി രണ്ട് വിമാനങ്ങൾ ഇന്ന് കേരളത്തിലെത്തും. ബെഹ്രെയ്‌നിൽ നിന്ന് നെടുമ്പാശേരിയിലേക്കും സൗദിയിൽ നിന്ന് കരിപ്പൂരിലേക്കുമാണ് വിമാനങ്ങൾ.

ഇന്ത്യയിൽ മരണം 1800 കടന്നു; 24 മണിക്കൂറിനിടെ 3390 പോസിറ്റീവ് കേസുകളും 103 മരണവും

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻകുതിച്ചുക്കയറ്റം. 24 മണിക്കൂറിനിടെ 3390 പോസിറ്റീവ് കേസുകളും 103 മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 1886 ആയി. പോസിറ്റീവ് കേസുകളുടെ എണ്ണം 56342 ആയി. 37916 പേരാണ് ചികിത്സയിലുള്ളത്.

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് 28 ദിവസത്തെ ക്വാറന്റീൻ നിർബന്ധം : കേന്ദ്രസർക്കാർ

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് 28 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണെന്ന് കേന്ദ്രസർക്കാർ. ഏഴ് ദിവസം മതിയെന്ന കേരള സർക്കാരിന്റെ നിലപാട് തള്ളിയിരിക്കുകയാണ് കേന്ദ്രം. 14 ദിവസം സർക്കാർ നിയന്ത്രണത്തിൽ ക്വാറന്റീൻ അനിവാര്യമാണ്. 14 ദിവസം വീടുകളിൽ ക്വാറന്റീൻ വേണം. സർക്കാർ മേൽനോട്ടത്തിൽ വേണം ക്വാറന്റീൻ.

രോഗ ലക്ഷണം പ്രകടിപ്പിച്ച എട്ട് പ്രവാസികൾ ഐസൊലേഷനിൽ

രോഗ ലക്ഷണം പ്രകടിപ്പിച്ച എട്ട് പ്രവാസികളെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. നെടുമ്പാശേരിയിലും കരിപ്പൂരും വിമാനമിറങ്ങിയ പ്രവാസികളെയാണ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുന്നത്.

 

Story Highlights- todays news headlines may 8

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top