ആദ്യ ട്രെയിൻ ഡൽഹിയിൽ നിന്ന്; വിദ്യാർത്ഥികൾക്ക് മുൻഗണന

കൊവിഡിന്റെ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ മതിയായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രെയിനിൽ നാട്ടിലെത്തിക്കുന്ന കാര്യം പരിഗണനയിലുണ്ട്. ഡൽഹിയിൽ നിന്നായിരിക്കും ആദ്യ ട്രെയിനെന്നും വിദ്യാർത്ഥികൾക്കായിരിക്കും മുൻഗണനയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻഗണനാ പട്ടികയിലുള്ളവരും സ്വന്തം വാഹനമുള്ളവരുമാണ് ഇപ്പോൾ നാട്ടിലേയ്ക്ക് എത്തുന്നത്. ബാക്കിയുള്ളവരെ നാട്ടിലെത്തിക്കാനാണ് തീരുമാനം. അതിനായി ട്രെയിൻ സൗകര്യം പരിഗണനയിലുണ്ട്. ഡൽഹിയിൽ നിന്നായിരിക്കും ആദ്യ ട്രെയിൻ പുറപ്പെടുക. തീയതി പിന്നീട് അറിയിക്കും. മുംബൈ, ബംഗളൂർ, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്നും പ്രത്യേക ട്രെയിനുകൾ ആലോചനയിലുണ്ട്. മറ്റ് സാഹചര്യങ്ങളിൽ കുടുങ്ങിയവരെ എങ്ങനെ എത്തിക്കുമെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
read also: സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ്; ഒരാൾക്ക് രോഗമുക്തി
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരാൽ താത്പര്യമുള്ളവർക്ക് പാസ് നൽകുന്നുണ്ട്. പാസില്ലാതെയും ചിലർ വരാൻ ശ്രമിക്കുന്നവരുണ്ട്. അതിർത്തിയിൽ കുടുങ്ങുന്നവരുമുണ്ട്. ഇത് താത്കാലികമായി പരിഹരിച്ചു. ഔദ്യോഗിക സംവിധാനത്തിലൂടെ പാസ് ലഭിക്കുന്നവർക്കേ അതിർത്തി കടക്കാൻ സാധിക്കൂ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ചില ക്രമീകരണങ്ങൾക്ക് വിധേയരാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
story highlights- coronavirus, press meet, special train
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here