കൊവിഡ്: കോഴിക്കോട് ജില്ലയില്‍ 572 പേര്‍ കൂടി പുതുതായി നിരീക്ഷണത്തില്‍

kozhikode covid updates

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പുതുതായി 572 പേര്‍കൂടി നിരീക്ഷണത്തില്‍. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2588 ആയി. ഇതുവരെ 22,973 പേരാണ് നിരീക്ഷണം പൂര്‍ത്തിയാക്കിത്. ഇന്ന് 15 പേര്‍ ഉള്‍പ്പെടെ 17 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. അതേസമയം, 15 പേര്‍ ഇന്ന് നിരീക്ഷണ കാലാവധി ആശുപത്രി വിട്ടു.

ഇന്ന് 47 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ആകെ 2323 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2194 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2164 എണ്ണം നെഗറ്റീവ് ആണ്. 129 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

 

 

Story Highlights: covid19,coronavirus,kozhikode updates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top