നീല റേഷൻ കാർഡുകൾക്കുള്ള സൗജന്യകിറ്റ് വിതരണം തുടങ്ങി

ration kerala

മുൻഗണനേതര വിഭാഗത്തിനുള്ള (നീല കാർഡ്) സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം റേഷൻ കടകളിൽ ആരംഭിച്ചു. റേഷൻ കാർഡ് നമ്പരുകളുടെ അവസാന അക്കം കണക്കാക്കിയാണ് വിതരണ തിയതി ക്രമീകരിച്ചിട്ടുള്ളത്. വെള്ളിയാഴ്ച മുതലാണ് വിതരണം ആരംഭിച്ചത്. 11 ന് രണ്ട്, മൂന്ന് നമ്പരുകൾ അവസാം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ വാങ്ങാം, 12ന് നാല്, അഞ്ച്, 13ന് – ആറ്, ഏഴ്, 14ന് എട്ട്, ഒൻപത് നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്കാണ് കിറ്റ് വിതരണം ചെയ്യുക.

read also:റേഷൻ കടയിൽ ഡ്യൂട്ടി കിട്ടിയ മാഷും സാധനം വാങ്ങാനെത്തിയ കുട്ട്യോളും; വൈറൽ ട്രോളുകൾ

മെയ് 15 മുതൽ മുൻഗണനേതര (നോൺ സബ്‌സിഡി) വിഭാഗത്തിന് (വെള്ളകാർഡുകൾക്ക്) കിറ്റ് വിതരണം ചെയ്യും.

Story highlights- Free kit for blue ration cards started

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top