നാളെ മാതൃദിനം; ശിശുമരണനിരക്ക് പൂജ്യത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം എന്ന് മുഖ്യമന്ത്രി

Mother's Day, aim is  bring infant mortality to zero in state

ഇത്തവണത്തെ മാതൃദിനത്തില്‍ ശിശുമരണനിരക്ക് പൂജ്യത്തിലേക്ക് എത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ മാതൃദിനം ആണ് നാളെ. അമ്മമാര്‍ക്കായി സമര്‍പ്പിക്കപ്പെട്ട ദിനം. അമ്മമാരുടെ ഏറ്റവും വലിയ സന്തോഷം കുഞ്ഞുങ്ങളാണ്. കുഞ്ഞുങ്ങളുടെ മരണനിരക്ക് പത്തായിരുന്നത് ഏഴായി കുറയ്ക്കാന്‍ കേരളത്തിനു സാധിച്ചിരിക്കുന്നു എന്ന വാര്‍ത്ത വരുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ മാതൃദിനം എന്നത് പ്രത്യേക സന്തോഷം തരുന്നു ‘ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശിശുമരണനിരക്ക് ഒറ്റ അക്കത്തിലേക്ക് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത് വളരെ ശ്രദ്ധേയമായ നേട്ടമായാണ് യുഎന്നിന്റെ സസ്റ്റൈനബിള്‍ ഡെവലപ്മെന്റ് വിഭാഗം കരുതുന്നത്. ദേശീയ ശരാശരി 32 ആയിരിക്കെയാണ് കേരളം ഏഴിലേക്ക് എത്തുന്നത്. ഐക്യരാഷ്ട്രസഭപോലും 2020ല്‍ ശിശുമരണനിരക്ക് എട്ടിലേക്ക് കുറയ്ക്കുക എന്നത് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുമ്പോഴാണ് നാം ഇവിടെ ശിശുമരണനിരക്ക് ഏഴിലേക്ക് കുറയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആയിരം കുട്ടികള്‍ ജനിക്കുമ്പോള്‍ 993 കുട്ടികളും ജീവിക്കുന്ന അവസ്ഥയാണ് കേരളത്തില്‍ ഉള്ളത്. അപ്പോഴും ഏഴു കുഞ്ഞുങ്ങള്‍ മരിക്കുന്നു എന്നതു സങ്കടകരമാണ്. അതു സീറോയിലേക്കു കൊണ്ടുവരികയാണ് നമ്മുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Mother’s Day, aim is  bring infant mortality to zero in state

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top