Advertisement

ജലഗതാഗത വകുപ്പിന്റെ ‘ക്ലീൻ ദി ബോട്ട്’ ചലഞ്ച് ഏറ്റെടുത്ത് സർവീസ് ബോട്ട് ജീവനക്കാർ

May 9, 2020
Google News 2 minutes Read
boat workers

സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ‘ക്ലീൻ ദി ബോട്ട്’ ചലഞ്ച് ഏറ്റെടുത്ത് സർവീസ് ബോട്ട് ജീവനക്കാർ. ലോക്ക് ഡൗൺ കാലത്ത് ബോട്ടുകളുടെ അറ്റകുറ്റപണികൾ തീർത്ത് വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് ജലഗതാഗത വകുപ്പ് ക്ലീനിംഗ് ചലഞ്ചു പ്രഖ്യാപിച്ചത്. മികച്ച സേവനം കാഴ്ചവെക്കുന്ന ബോട്ട് ജീവനകർക്ക് പാരിതോഷികങ്ങളും ലഭിക്കും.

ലോക്ക് ഡൗൺ കാലത്ത് പൊതുഗതാത മേഖല പൂർണമായും സ്തംഭിച്ചെങ്കിലും. അതിൽ ജലഗതാഗത വകുപ്പിന്റെ നഷ്ടങ്ങൾ ആരും ചർച്ചചെയ്തില്ല. ഏറ്റവും കൂടുതൽ സർക്കാർ ബോട്ട് സർവീസുകൾ ഉള്ള ആലപ്പുഴ ജില്ലയിലെ സീസൺ സമയമായിരുന്നു ലോക്ക് ഡൗൺ അപകഹരിച്ചത്. ഇതോടെ ബോട്ടുകൾ എല്ലാം അരികത്ത് ഒതുങ്ങി. പൊതുഗതാഗതം ഏതുനിമിഷവും ആരംഭിക്കാം. ഈ പശ്ചാത്തലത്തിലാണ് ‘ക്ലീൻ ദി ബോട്ട്’ ചലഞ്ചുമായി ജലഗതാഗത വകുപ്പ് എത്തിയത്. അതായത് ബോട്ടിന്റെ പെയിന്റിംഗ് മുതൽ ക്ലീനിംഗ് വരെ ഉള്ള ജോലികൾ ഉൾപ്പെടുന്നതാണ് ബോട്ട് ക്ലീൻ ചലഞ്ച്.

read also:ബോറടി മാറ്റാൻ ബലൂൺ വീർപ്പിക്കൽ ചലഞ്ച്; വീഡിയോ പങ്കുവച്ച് ബോബി ചെമ്മണ്ണൂർ

വൃത്തയാക്കുന്നതിന് മുൻപും, ശേഷവുമുള്ള ബോട്ടിന്റെ ചിത്രങ്ങളും ഒപ്പം ചലഞ്ചിൽ പങ്കെടുത്ത ബോട്ട് ജീവനക്കാരുടെ ചിത്രങ്ങളും അയച്ചു നൽകണം. മികച്ച സേവനങ്ങൾ നടത്തുന്നവർക്ക് പാരിതോഷികങ്ങളും ജലഗതാഗത വകുപ്പ് പ്രഖ്യപിച്ചിട്ടുണ്ട്. ലോക്ക് ഡൗണിനു ശേഷം ബോട്ടു സർവീസുകളുടെ സുരക്ഷിത്വതും കൂടുതൽ ഉറപ്പാക്കുകയാണ് ലക്ഷ്യം.

Story highlights-Service boat crews take over the Water Transport Department’s ‘Clean the Boat’ Challenge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here