ഇന്നത്തെ പ്രധാന വാർത്തകൾ (09-05-2020)

തുടർച്ചയായി മൂന്ന് ദിവസം പനിയില്ലെങ്കിൽ ഡിസ്ചാർജ്; പുതിയ കൊവിഡ് ഡിസ്ചാർജ് പോളിസി പുറത്തിറക്കി ആരോഗ്യമന്ത്രാലയം

കൊവിഡ് രോഗികളുടെ ഡിസ്ചാർജ് പോളിസി പുതുക്കി കേന്ദ്ര സർക്കാർ. എല്ലാ കേസുകളിലും സ്രവ പരിശോധന ആവശ്യമില്ലെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പുതിയ പോളിസിയിൽ പറയുന്നത്.

ഇന്ത്യയിൽ കൊവിഡ് മരണം 1900 കടന്നു; 24 മണിക്കൂറിനിടെ മരിച്ചത് 95 പേർ

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1981 ആയി. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 5662 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 39834 ആണ്. 24 മണിക്കൂറിനിടെ 3320 പോസിറ്റീവ് കേസുകളും 95 മരണവും റിപ്പോർട്ട് ചെയ്തു. 17847 പേർ രാജ്യത്ത് രോഗമുക്തി നേടി.

വന്ദേഭാരത് ദൗത്യം: ഇന്ന് രാജ്യത്തെത്തുക ഒൻപത് വിമാനങ്ങൾ

വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ന് രാജ്യത്ത് എത്തുക ഒൻപത് വിമാനങ്ങൾ. ഗൾഫ് നാടുകൾക്ക് പുറമേ അമേരിയ്ക്ക, ബ്രിട്ടൻ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പ്രവാസികൾ എത്തുക. അമേരിക്കയിൽ നിന്നുള്ള വിമാനം മുംബൈയിലും തുടർന്ന് ചെന്നൈയിലും ആണ് എത്തുക. ഇംഗ്ലണ്ടിൽ നിന്നുള്ള വിമാനം ഹൈദരാബാദിൽ എത്തും. ഫിലിപ്പൈൻസിൽ നിന്നുള്ള മുംബൈയിൽ ആണ് ഇറങ്ങുന്നത്.

Story Highlights- todays news headlines may 09

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top