Advertisement

ഐഎൻഎസ് ജലാശ്വയിൽ എത്തിയ തിരുവല്ല സ്വദേശി കുഞ്ഞിന് ജന്മം നൽകി

May 10, 2020
Google News 2 minutes Read

ഐഎൻഎസ് ജലാശ്വയിൽ എത്തിയ യുവതി മാതൃ ദിനത്തിൽ അമ്മയായി. തിരുവല്ല ഇരവിപേരൂർ സ്വദേശിനി സോണിയ ജേക്കബാണ് സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നൽകിയത്. മാതൃ ദിനത്തിലെ മകന്റെ ജനനം സോണിയയുടെ ജീവന് മാറ്റ് കൂട്ടിയിരിക്കുകയാണ്.

മാലിയിൽ നഴ്‌സായ സോണിയ സമുദ്ര സേതു ദൗത്യത്തിലൂടെയാണ് മാലിദ്വീപിൽ നിന്നും നേവിയുടെ ഐഎൻഎസ് ജലാശ്വയിൽ കൊച്ചിയിലെത്തിയത്. സോണിയയുടെ ഭർത്താവ് ഷിജോ കേരളത്തിൽ നഴ്‌സാണ്. തുറമുഖത്ത് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായ ശേഷമാണ് സോണിയക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് തൊട്ടടുത്തുള്ള മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും കളമശേരിയിലെ കിൻഡർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വൈകീട്ട് 5.40 ന് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. 36 ആഴ്ച മാത്രം പ്രായമായതിനാൽ കുഞ്ഞിനെ എൻഐസിയുവിൽ അഡ്മിറ്റ് ചെയ്തു.

അമ്മയാകാൻ വർഷങ്ങളായി കാത്തിരുന്ന സോണിയക്ക് ഇത് സന്തോഷത്തിന്റെ ദിവസമായിരുന്നു. മാതൃ നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞതിന്റെയും മാതൃദിനത്തിൽ അമ്മയാകാൻ കഴിഞ്ഞതിന്റെയും. എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസും സോണിയക്ക് ആശംസകൾ അറിയിച്ചു. 698 യാത്രക്കാരുമായെത്തിയ ഐഎൻഎസ് ജലാശ്വയിൽ 19 പേർ ഗർഭിണികളായിരുന്നു.

Story highligt: A native of Thiruvalla, who came to INS Jalashwa, girl gave to birth a baby boy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here