രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയച്ച് കേന്ദ്രസർക്കാർ

team of experts centre

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്നതിനിടെ, രോഗവ്യാപനം രൂക്ഷമായ പത്ത് സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയച്ച് കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പിനെ സഹായിക്കുകയാണ് ദൗത്യം. ഭാരത് ബയോടെകുമായി സഹകരിച്ച് കൊവിഡ് പ്രതിരോധ വാക്സിൻ വികസിപ്പിക്കാനുള്ള നടപടിക്ക് ഐസിഎംആർ തുടക്കമിട്ടു. ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 7500ഉം, ഡൽഹിയിൽ 6500ഉം കടന്നു. ത്രിപുരയിൽ 17 ബി.എസ്.എഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിതരായ അർധസൈനികരുടെ എണ്ണം 600 കടന്നു. അതേസമയം, രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 59662 ആയി. 1981 പേർ മരിച്ചു.

Read Also: രാജ്യത്ത് കൊവിഡ് ബാധിതർ 60,000 ലേക്ക്; 1,981 മരണം

കൊവിഡ് വ്യാപനം രൂക്ഷമായ ഗുജറാത്ത്, ഡൽഹി, തമിഴ്നാട്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ്, പശ്ചിമ ബംഗാൾ, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്രസംഘത്തെ നിയോഗിച്ചത്. അതത് സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പുമായി സഹകരിച്ച് സ്ഥിതി നിയന്ത്രണവിധേയമാക്കുകയാണ് ലക്ഷ്യം. കൊവിഡ് രൂക്ഷമായ 20 ജില്ലകളിലേക്ക് നേരത്തെ കേന്ദ്രസംഘത്തെ അയച്ചിരുന്നു.

Read Also: പിഎം കെയറിലേക്ക് സംഭാവനയായി എത്തുന്നത് കോടിക്കണക്കിന് രൂപ; ഓഡിറ്റ് ഉറപ്പ് വരുത്തണമെന്ന് രാഹുല്‍ ഗാന്ധി

ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 7797 ആയി. 472 പേർ മരിച്ചു. 24 മണിക്കൂറിനിടെ 394 പോസിറ്റീവ് കേസുകളും 23 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ 224 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതർ 6542 ആയി. 68 പേർ മരിച്ചു. രാജസ്ഥാനിൽ രോഗികളുടെ എണ്ണം 3708 ആണ്. മധ്യപ്രദേശിൽ 116 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതർ 3,457 ആയി. ഉത്തർപ്രദേശിൽ 3373 പേർ രോഗബാധിതരായി.

രാജ്യത്ത് ഇതുവരെ 607 അർധസൈനികർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ ജോലി ചെയ്ത ജവാന്മാരാണ് രോഗബാധിതരിൽ അധികവും. രാജ്യതലസ്ഥാനത്ത് ഇന്നലെ മാത്രം 62 സി.ആർ.പി.എഫ് ജവാന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Story Highlights: Centre sent team of experts to states

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top