രാജ്യത്ത് കൊവിഡ് ബാധിതർ 60,000 ലേക്ക്; 1,981 മരണം

coronavirus

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 60,000 ലേക്ക്. നിലവിൽ 59,765 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,981 പേർക്ക് ജീവൻ നഷ്ടമായി.

കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 95 പേരാണ് മരിച്ചത്. പുതിയ 70 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. 39,882 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 17,897 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. 19,063 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 731 പേർ മരിച്ചു. ധാരാവിയിൽ 25 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

read also: സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ്; ഒരാൾക്ക് രോഗമുക്തി

48 മണിക്കൂറിനിടെ രാജ്യത്ത് 13 സി.ഐ.എസ്.എഫ് ജവാൻമാർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കർണാടകയിൽ പുതുതായി 36 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 789 ആയി. ഇതിൽ 30 പേർക്ക് ജീവൻ നഷ്ടമായപ്പോൾ 379 പേർ രോഗമുക്തി നേടി.

story highlights- coronavirus, maharashtra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top