സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക് ഡൗൺ പൂർണം

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക് ഡൗൺ പൂർണം. നിരത്തുകൾ വിജനമായിരുന്നു. കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞ് കിടന്നു. അവശ്യ സർവീസുകൾ മാത്രമാണ് അനുവദിച്ചത്.

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക് ഡൗണിനെ തുടർന്ന് പ്രത്യേക മാർഗ നിർദേശം സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇളവുകൾ അനുവദിച്ച മേഖലകൾ മാത്രമാണ് പ്രവർത്തിച്ചത്. നിരത്തുകൾ ശൂന്യമായിരുന്നു. അവശ്യ സേവന മേഖല മാത്രമാണ് പ്രവർത്തിച്ചത്. പൊലീസ് പരിശോധനകളുമായി സജീവമായിരുന്നു.

അതേസമയം, വിവാഹ മരണ ചടങ്ങുകൾക്ക് ഇളവുകൾ അനുവദിച്ചിരുന്നു. അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചു. ആശുപത്രിയിലേക്കുള്ളതടക്കം അത്യാവശ്യ യാത്രകൾക്ക് മാത്രമാണ് പൊലീസ് അനുമതി നൽകിയത്.

Story highlight: Lockdown complete Sunday in the state

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top