വിനോദസഞ്ചാരമേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 31 വരെ അംഗീകാരം പുതുക്കി നല്‍കും

tourism industry will be granted approval until 31 December

കൊവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിനോദസഞ്ചാരമേഖലയില്‍ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 31 വരെ അംഗീകാരം പുതുക്കി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. കൊവിഡ് 19 രോഗവും ലോക്ക്ഡൗണും മേഖലയില്‍ ഉണ്ടാകിയ പ്രായോഗികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും യൂണിറ്റുകള്‍ക്കും അംഗീകാരവും ക്ലാസിഫിക്കേഷനും ഡിസംബര്‍ 31 വരെ പുതുക്കി നല്‍കും. 2020ല്‍ അംഗീകാരം/ക്ലാസിഫിക്കേഷന്‍ പുതുക്കേണ്ട ആയുര്‍വേദ കേന്ദ്രങ്ങള്‍, ഹോം സ്റ്റേകള്‍, സര്‍വീസ്ഡ് വില്ല, ഹൗസ് ബോട്ട്, ഗ്രീന്‍ ഫാം, ഗൃഹസ്ഥലി, ടൂര്‍ ഓപറേറ്റേഴ്‌സ്, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിങ്ങനെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും യൂണിറ്റുകള്‍ക്കും, അവയുടെ അംഗീകാരം/ക്ലാസിഫിക്കേഷന്‍ കാലാവധി ഡിസംബര്‍ 31 വരെ പുതുക്കി നല്‍കാന്‍ വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ക്കാണ് അനുമതി നല്‍കിയത്.

Story Highlights: kerala tourism industry will be granted approval until 31 December

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top