പ്രവാസികളുടെ മടക്ക യാത്ര; എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചിയിലെത്തി

ദുബായിൽ നിന്നും പ്രവാസികളുമായി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചിയിലെത്തി. രാത്രി 8.6നാണ് വിമാനം നെടുമ്പാശേരിയിലെത്തിയത്. 178 യാത്രക്കാരാണ് വിമാനത്തിൽ സ്വന്തം നാട്ടിൽ തിരിച്ചെത്തിയത്. കൊവിഡ് വ്യാപനത്തിന് പിന്നാലെ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെയും കൊണ്ട് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന ഏഴാമത്തെ വിമാനമാണിത്.

നിലവിൽ രണ്ട് വിമാനങ്ങൾ ആണ് ദുബായിൽ നിന്നും കേരളത്തിലെത്തിയത്. ആദ്യ വിമാനം ഞായറാഴ്ച കോഴിക്കോട് എത്തിയിരുന്നു. ദുബായിൽ നിന്നും കൊച്ചിയിൽ എത്തിയ യാത്ര സംഘത്തിൽ 5 കുട്ടികളും 172 മുതിർന്നവരും ഒരു കുഞ്ഞുമാണുള്ളത്. ഇവരിൽ കൂടുതൽ പേരും തൃശൂർ, കോട്ടയം സ്വദേശികളാണ്. ഇതുവരെ കൊച്ചിയിൽ മാത്രമായി 1450 പേരെയാണ് വന്ദേ ഭാരത് ദൗത്യത്തിലൂടെ നാട്ടിൽ എത്തിച്ചത്.

Story highlight: Return of NRI’s; Air India Express land  Kochi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top