Advertisement

കോഴിക്കോട് മിഠായി തെരുവിൽ നാളെ മുതൽ കടകൾ തുറക്കും

May 11, 2020
Google News 1 minute Read

കോഴിക്കോട് മിഠായി തെരുവിലെ കടകൾ തുറക്കാൻ അനുമതി. നാളെ മുതൽ കടകൾ തുറക്കാനാണ് കളക്ടർ അനുമതി നൽകിയത്. ജില്ലാഭരണകൂടം, വ്യാപാര സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

കടകളുടെ വലിപ്പം സംബന്ധിച്ചും ഒരു കടയില്‍ ഒരേ സമയം എത്ര പേരെ കയറ്റാന്‍ കഴിയും എന്നതും കടയുടമകള്‍ സത്യവാങ്മൂലം നല്‍കണം. സാധനങ്ങള്‍ വാങ്ങിക്കാനല്ലാതെ ആരേയും മിഠായി തെരുവിലേക്ക് പ്രവേശിപ്പിക്കുകയില്ല. തെരുവ് കച്ചവടം പോലുള്ളവയും ഉണ്ടാവില്ല. അങ്ങനെയുണ്ടായാല്‍ പിഴ ചുമത്താനും ചര്‍ച്ചയില്‍ തീരുമാനമുണ്ടായി. മിഠായി തെരുവില്‍ കടകൾ തുറക്കാന്‍ അനുവാദമില്ലാത്തതില്‍ വ്യാപാരികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കടകള്‍ തുറക്കാന്‍ തീരുമാനമായത്.

കൊവിഡ് മൂലം പ്രതിസന്ധിയിലായ കച്ചവടക്കാര്‍ക്ക് ഈ പെരുന്നാള്‍ കാലത്തും തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വലിയ തിരിച്ചടിയാവുമെന്ന് വ്യാപാരികള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. പ്രതിഷേധമെന്നോണം വ്യാപാരി വ്യവസായി ഏകോപന സമതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ അനുവാദമില്ലാതെ തന്റെ കട തുറക്കാന്‍ കഴിഞ്ഞ ദിവസം ശ്രമിച്ചെങ്കിലും പൊലീസെത്തി തടഞ്ഞിരുന്നു.

story highlights- mittayi theruvu, kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here