വാളയാർ ചെക്ക് പോസ്റ്റിൽ പാസില്ലാതെ എത്തിയവരെ മടക്കി അയച്ചു

വാളയാർ ചെക്ക് പോസ്റ്റിൽ പാസില്ലാതെ എത്തിയവരെ മടക്കി അയച്ചു. അതേസമയം, ഓൺലൈൻ പാസുമായി വന്ന 837 പേർ അതിർത്തി കടന്ന് കേരളത്തിലെത്തി. സംസ്ഥാനത്തെ മറ്റ് ചെക്ക് പോസ്റ്റുകളായ ഇഞ്ചിവിളയിൽ നിന്ന് വന്നന 160 പേരും മുത്തങ്ങയിൽ നിന്ന് വന്ന 212 പേരും അതിർത്തി കടന്നു.

രണ്ട് ദിവസത്തെ പോലെ തന്നെ പാസില്ലാതെ നിരവധി പേർ ഇന്നും വാളയാറിൽ അതിർത്തി കടക്കാനെത്തി. എന്നാൽ, ഇവരെ ചെക്ക് പോസ്റ്റിലേക്ക് കടത്തിവിടാൻ അധികൃതർ തയാറില്ല. പാസുമായി വരാൻ ആവശ്യപ്പെട്ട് ഇവരെ തിരികെ അയച്ചു. തമിഴ്‌നാടിന് പുറമേ കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് എത്തിയവരും സംഘത്തിലുണ്ടായിരുന്നു.

മാത്രമല്ല, വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി ഇതുവരെ 212 പേർ കേരളത്തിലെത്തിയന്നാണ് കണക്ക്. മുത്തങ്ങയിൽ പാസിൽ ക്രമക്കേട് കാട്ടി അതിർത്തി കടന്നെത്തിയ യുവാവിനെയും പ്രായപൂർത്തിയാകാത്ത കുട്ടിയേയും കേസെടുത്തു നോട്ടീസ് നൽകി തിരിച്ചയച്ചു. ഇവർക്ക് യഥാർത്ഥ പാസുമായി അനുവദിച്ച തീയതിയിൽ ഇനി തലപ്പാടി അതിർത്തി വഴി വരാം. മഞ്ചേശ്വരം ചെക്ക്‌പോസ്റ്റ് വഴി തിങ്കളാഴ്ച വൈകീട്ട് 4.30 വരെ 285 പേർ വന്നു.

തിരുവനന്തപുരം ഇഞ്ചിവിള ചെക്ക് പോസ്റ്റ് വഴി 160 പേർ അതിർത്തി കടന്നെത്തിയെന്ന് കണക്കുകൾ പറയുന്നു.

Story highlight: The Valayar check post was returned to those who did not pass

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top