തിരുത്തിയ പാസുമായി അതിർത്തി കടക്കാനെത്തിയ മലപ്പുറം സ്വദേശി അറസ്റ്റിൽ

തിരുത്തിയ പാസുമായി അതിർത്തി കടക്കാനെത്തിയ മലപ്പുറം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചുങ്കത്തറ സ്വദേശി അഖിൽ ടി റെജിയാണ് അറസ്റ്റിലായത്. പകർച്ചാവ്യാധി പ്രതിരോധ നിയമപ്രകാരം യുവാവിനെതിരെ കേസെടുത്തു.

മഞ്ചേശ്വരം വഴി അതിർത്തി കടക്കാനുള്ള പാസായിരുന്നു ഇയാൾക്ക് ലഭിച്ചിരുന്നത്. എന്നാൽ യുവാവ് ഇത് തിരുത്തി മുത്തങ്ങ എന്നാക്കുകയായിരുന്നു. പാസിലെ തീയതിയും തിരുത്തി. വ്യാജരേഖ ചമച്ചുവെന്ന കുറ്റവും ഇയാൾക്കെതിരെ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

പാസില്ലാതെ അതിർത്തി കടക്കാൻ ഇന്നും നിരവധി പേർ എത്തിയതായി റിപ്പോർട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നാണ് അധികം പേരും എത്തിയത്. പാസ് കാണിക്കാതെ അതിർത്തി കടത്തില്ലെന്ന നിലപാടിലാണ് സർക്കാർ.

story highlights- fake pass, arrest, malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top